ഇറ്റാലിയന്‍ പ്രധാനമന്ത്രി ജുസെപ്പെ കോണ്‍ടി ഒരു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ന് ഇന്ത്യയിലെത്തും

ഇറ്റാലിയന്‍ പ്രധാനമന്ത്രി ജുസെപ്പെ കോണ്‍ടി ഒരു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ന് ഇന്ത്യയിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം ഡല്‍ഹിയില്‍ ചര്‍ച്ച നടത്തും. പ്രധാനമന്ത്രിയായി അധികാരമേറ്റശേഷം ജെസെപ്പെയുടെ ആദ്യ ഇന്ത്യ സന്ദര്‍ശനമാണിത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര സഹകരണം കൂടുതല്‍ ശക്തമാക്കാനാണ് നീക്കം. സയന്‍സ് ആന്‍ഡ് ടെക്‌നോളജി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഇന്ത്യ ഇറ്റലി ടെക്‌നോളജി ഉച്ചകോടിയുടെ 24ാം എഡീഷനിലും ഇറ്റാലിയന്‍ പ്രധാനമന്ത്രി പങ്കെടുക്കും.
https://www.facebook.com/Malayalivartha

























