അമേരിക്കയില്‍ ചെറുവിമാനം വീടിനു മുകളിലേക്ക് തകര്‍ന്നുവീണ് ആറു പേര്‍ മരിച്ചു

യുഎസില്‍ ചെറുവിമാനം വീടിനു മുകളിലേക്ക് തകര്‍ന്നുവീണ് ആറു പേര്‍ മരിച്ചു. വാഷിംഗ്ടണില്‍ തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. മരിച്ചവരില്‍ മൂന്നു പേര്‍ വിമാനത്തിലെ യാത്രക്കാരും മൂന്നു പേര്‍ വീടിനുള്ളില്‍ കഴിഞ്ഞവരുമാണ്. എംബ്രായര്‍ ഇഎംബി500 ഇരട്ട എഞ്ചിന്‍ ജെറ്റ് ആണ് അപകടത്തില്‍പെട്ടത്. മോണ്ട്‌ഗോമെറി കൗണ്ടി എയര്‍പോര്‍ട്ടിന് ഒരു മൈല്‍ അകലെയാണ് ദുരന്തമുണ്ടായത്.
നോര്‍ത്ത് കരോലീനയില്‍ നിന്നു പുറപ്പെട്ട വിമാനം ലാന്‍ഡിംഗിന് ശ്രമിക്കുന്നതിനിടെയായിരുന്നു അപകടമെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു. നിരവധി വീടുകള്‍ക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്്. ഒരു സ്ത്രീയും രണ്ടു കുട്ടികളും മരിച്ചവരില്‍പെടുന്നു. സംഭവത്തില്‍ ഫെഡറല്‍ എയര്‍ക്രാഫ്ട് അതോറിറ്റി അന്വേഷണം ആരംഭിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























