റിച്ചാര്‍ഡ് രാഹുല്‍ വര്‍മ ഇന്ത്യയിലെ യു.എസ് അംബാസഡര്‍

ഇന്ത്യയിലെ അമേരിക്കന്‍ അംബാസഡറായി ഇന്ത്യന്‍ വംശജനായ റിച്ചാര്‍ഡ് രാഹുല്‍ വര്‍മ(46)?യെ നിയമിക്കുന്നതിന് യു.എസ് പാര്‍ലമെന്റിന്റെ സെനറ്റ് അംഗീകാരം നല്‍കി. ഒരു ഇന്ത്യന്‍ വംശജനെ അമേരിക്കയുടെ അംബാസഡറായി നിയമിക്കുന്നത് ആദ്യമായാണ്. നാന്‍സി പവല്‍ വിരമിച്ച ഒഴിവിലാണ് വര്‍മയുടെ നിയമനം.
ജനുവരി 26ന് റിപ്പബ്‌ളിക് ദിനാഘോഷ പരിപാടികളില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്ന യു.എസ് പ്രസിഡന്റ് ബറാക് ഒബാമയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി റിച്ചാര്‍ഡ് ഉടന്‍തന്നെ ഇന്ത്യയിലെത്തും.
https://www.facebook.com/Malayalivartha

























