48 മണിക്കൂറിനുള്ളില്‍ 3000 ഭീകരരെ കൊല്ലുമെന്ന് പാക് സൈനിക മേധാവി

അടുത്ത 48 മണിക്കൂറിനുള്ളില്‍ 3000 ഭീകരരെ കൊല്ലുമെന്ന് പാക്കിസ്ഥാന്‍ സൈനിക മേധാവി ജനറല്‍ റഹീല്‍ ഷെരീഫ്. പ്രധാനമന്ത്രി നവാസ് ഷെരീഫിനോടാണ് സൈനിക ജനറല്‍ ആവശ്യപ്പെട്ടത്. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ലഷ്‌കറെ തയിബ കമാന്‍ഡറുമായ സാക്കിയു റഹ്മാന്‍ ലഖ്‌വിക്കു പാക്ക് കോടതി ജാമ്യം അനുവദിച്ചതിനു പിന്നാലെയാണ് സൈനിക മേധാവിയുടെ ട്വീറ്റ്.
പാക്ക് സേന താലിബാനെ പിന്തുടരുകയാണ്. അധികം താമസിക്കാതെ തന്നെ അവരെ ഉന്മൂലനം ചെയ്യും. തങ്ങള്‍ ഭീകരരെപ്പോലെ ഭീരുക്കളല്ലെന്നും സ്ത്രീകളെയും കുട്ടികളെയും സൈന്യം ഉപദ്രവിക്കില്ലെന്നും ഷെരീഫ് ട്വീറ്റ് ചെയ്തു.
എന്നാല്‍ പാക്ക് നടപടിക്കെതിരെ ശക്തമായി പ്രതികരിക്കുമെന്നും ഇതുസംബന്ധിച്ച് ഇസ്‌ലാമാബാദിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയത്തിനു നിര്‍ദേശം നല്‍കിയെന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. ഭീകരതയെ വേര്‍തിരിച്ചു കാണരുത്. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനെ ജാമ്യത്തില്‍ വിടുന്നത് ഇന്ത്യയ്ക്കു സ്വീകരിക്കാനാവില്ല. ലഖ്‌വി ഭീകരനാണെന്നു യുഎന്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























