മുംബൈ ഭീകരാക്രമണക്കേസ് പ്രതി സാക്കിയു റഹ്മാന്‍ ലഖ്‌വിയെ പുറത്തുവിടില്ലെന്ന് പാക്കിസ്ഥാന്‍

ജാമ്യം ലഭിച്ച മുംബൈ ഭീകരാക്രമണക്കേസ് പ്രതി സാക്കിയു റഹ്മാന്‍ ലഖ്‌വിയെ പുറത്തുവിടില്ലെന്ന് പാക്കിസ്ഥാന്‍. ലഖ്‌വിക്ക് ജാമ്യം നല്‍കിയതില്‍ ഇന്ത്യ ശക്തമായി പ്രതിഷേധിച്ചിരുന്നു. വിവിധ ലോകരാഷ്ട്രങ്ങളുടെ ഭാഗത്തുനിന്നുണ്ടായ ശക്തമായ സമ്മര്‍ദത്തിന്റെ ഫലമായാണ് മോചനം തടഞ്ഞത്.
ലഖ്‌വിയുടെ മോചനത്തിനെതിരെ ഇന്ത്യ ശക്തമായി പ്രതികരിച്ചിരുന്നു. ലഖ്‌വി ഭീകരനാണെന്നു യുഎന്‍ പോലും വ്യക്തമാക്കിയിരിക്കുന്ന സാഹചര്യത്തില്‍ ജാമ്യം നല്‍കിയത് നിര്‍ഭാഗ്യകരമാണെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ചൂണ്ടിക്കാട്ടി.
മതിയായ തെളിവുകളില്ലെന്നു ചൂണ്ടിക്കാട്ടി ഇന്നലെയാണ് ലഖ്‌വിക്ക് പാക്ക് ഭീകര വിരുദ്ധ കോടതി ജാമ്യം അനുവദിച്ചത്. പെഷാവറിലെ സ്‌കൂളില്‍ ആക്രമണം നടന്ന് രണ്ടുദിവസത്തിനുള്ളിലായിരുന്നു ഇത്. ജാമ്യം അനുവദിച്ച കോടതി വിധിയെ ചോദ്യം ചെയ്ത് ലാഹോര്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് പാക്ക്
അതേസമയം, ഇസ്‌ലാമാബാദിലെ ഭീകരവിരുദ്ധ കോടതി വധശിക്ഷയ്ക്കു വിധിച്ച ഭീകരരെ തൂക്കിലേറ്റുന്നതില്‍ യാതൊരു നിലപാടും പാക്കിസ്ഥാന്‍ എടുക്കുന്നില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ വക്താവ് സയ്യിദ് അക്ബറുദ്ദീന്‍ പറഞ്ഞു. 2008ലെ മുംബൈ ഭീകരാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ പാക്കിസ്ഥാന്റേത് അയഞ്ഞ സമീപനമാണന്നും വിദേശകാര്യ വക്താവ് പ്രതികരിച്ചു
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























