ഓസ്‌ട്രേലിയയില്‍ എട്ടു കുഞ്ഞുങ്ങള്‍ കുത്തേറ്റുമരിച്ച നിലയില്‍

ഓസ്‌ട്രേലിയയിലെ കെയേണ്‍സില്‍ ഏഴു സഹോദരങ്ങളടക്കം എട്ടു കുഞ്ഞുങ്ങളെ കുത്തേറ്റുമരിച്ച നിലയില്‍ കണ്ടെത്തി. കുത്തേറ്റ അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒന്നര വയസ് മുതല്‍ 15 വയസ് വരെ പ്രായമുള്ളവരാണ് കൊല്ലപ്പെട്ട കുട്ടികള്‍.
കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ മൂത്ത സഹോദരനായ ഇരുപതുകാരനാണു പുറത്തുനിന്നു മടങ്ങിയെത്തിയപ്പോള്‍ വീട്ടില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്നു പോലീസിനെ വിവരമറിയിക്കുകയായിരുന്നു. കുട്ടികളുടെ അമ്മയുടെ പുതിയ പങ്കാളിയും ഈ വീട്ടിലായിരുന്നു താമസം. ഇയാളെ കണ്ടെത്താനായിട്ടില്ല.
മുപ്പത്തിനാലുകാരിയായ അമ്മയ്ക്കു സാരമായ പരുക്കുള്ളതിനാല്‍ വിശദമായി ചോദ്യംചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നു പോലീസ് പറഞ്ഞു. കുഞ്ഞുങ്ങളെ കുത്തിക്കൊല്ലുന്നതിനു മുമ്പ് ശ്വാസംമുട്ടിച്ചു കൊല്ലാന്‍ ശ്രമം നടന്നതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. സിഡ്‌നിയിലെ കോഫി ഷോപ്പില്‍ നിരവധിപേരെ ബന്ദികളാക്കിയ ഭീകരന്റെ വെടിയേറ്റ് രണ്ടുപേര്‍ മരിച്ചതിന്റെ ഞെട്ടല്‍ മാറുന്നതിനു മുമ്പാണ് എട്ടു കുഞ്ഞുങ്ങളുടെ കൂട്ടക്കൊല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























