താലിബാന്‍ തലവന്‍ മുല്ലാ ഫസലുല്ല വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു

താലിബാന്‍ തലവന്‍ മുല്ലാ ഫസലുല്ല പാക്ക് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. അഫ്ഗാനിസ്ഥാനിലെ കുനാര്‍ ജില്ലയില്‍ പാക്ക് വ്യോമസേന വിമാനങ്ങള്‍ നടത്തിയ ആക്രമണത്തില്‍ ഫസലുല്ല കൊല്ലപ്പെട്ടെന്നാണു പാക്ക് പ്രതിരോധമന്ത്രാലയം വ്യക്തമാക്കിയത്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. \'റേഡിയോ മുല്ലയെന്നു വിളിപ്പേരുള്ള ഫസലുല്ലയെ അറസ്റ്റ് ചെയ്യാന്‍ അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി ഉത്തരവിട്ടതായി നേരത്തേ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പെഷാവറില്‍ 132 കുരുന്നുകള്‍ ഉള്‍പ്പെടെ 148 പേരെ ഭീകരര്‍ കൂട്ടക്കുരുതി ചെയ്തതിനു പിന്നില്‍ ഫസലുല്ലയ്ക്കു പങ്കുള്ളതായി കണ്ടെത്തിയിരുന്നു. തുടര്‍ന്നാണു തീവ്രവാദികള്‍ക്കു നേരെ കടുത്ത നടപടിക്കു പാക്ക് സര്‍ക്കാര്‍ മുതിര്‍ന്നത്.
അതിനിടെ, വടക്കുപടിഞ്ഞാറന്‍ ഗോത്രമേഖലയില്‍ പാക്ക് സൈന്യം നടത്തിയ ആക്രമണത്തില്‍ 28 തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ഖൈബറിലെ തിരാ താഴ്‌വരയിലാണ് 21 പേര്‍ കൊല്ലപ്പെട്ടത്. പെഷാവര്‍ ആക്രമണം ആസൂത്രണം ചെയ്‌തെന്നു കരുതുന്ന ഉമര്‍ മന്‍സൂറും കൊല്ലപ്പെട്ടതായി അഭ്യൂഹമുണ്ട്. 152 തീവ്രവാദികളാണ് ഇതുവരെ കൊല്ലപ്പെട്ടത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























