Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ചിലവുകളിലും പുതിയ കരാറുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?


ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...

ലുലുവിലെ മോഷണ ശ്രമം ജീവൻ പണയംവച്ച് ചെറുത്തവർക്ക് പാരിതോഷികം; സോഷ്യൽ മീഡിയയിൽ തരംഗമായി ഷാർജ അൽ ഫലാ ലുലു ഹൈപ്പർമാർക്കറ്റിൽ കൊള്ളയടിക്കാനുള്ള ശ്രമം തടഞ്ഞ ജീവനക്കാർ

15 MARCH 2019 12:25 PM IST
മലയാളി വാര്‍ത്ത

സോഷ്യൽ മീഡിയയിൽ തരംഗമായി ഷാർജ അൽ ഫലാ ലുലു ഹൈപ്പർമാർക്കറ്റിൽ കൊള്ളയടിക്കാനുള്ള ശ്രമം തടഞ്ഞ ജീവനക്കാർ. സ്വയംരക്ഷപോലും മറന്ന് ധീരമായ ചെറുത്തു തോൽപിച്ച രണ്ടു ജീവനക്കാർക്ക് പാരിതോഷികവും ജോലിയിൽ സ്ഥാനക്കയറ്റവും നൽകി സ്ഥാപനം മാതൃകയായി. കാഷ്യറായിരുന്ന കണ്ണൂർ സ്വദേശി മുക്താർ സെമൻ, ഹൈദരാബാദ് സ്വദേശി അസ്‌ലം പാഷാ മുഹമ്മദ് എന്നിവർക്കാണ് അബുദാബിയിലെ ലുലു ആസ്ഥാനത്ത് നടന്ന പ്രത്യേക ചടങ്ങിൽ ലുലു ഗ്രൂപ്പ് ചെയർമാനും എംഡിയുമായ എം.എ.യൂസഫലി 5,000 ദിർഹം, മൊമന്റോ, കീർത്തിപത്രം എന്നിവ സമ്മാനിച്ചത്. എത്രയും പെട്ടെന്ന് ഇരുവരെയും ഉയർന്ന തസ്തികയിൽ നിയമിക്കാനും നിർദേശം ഉണ്ട്.

ധീരപ്രവൃത്തി കാണിച്ച ഇരുവരെയും താൻ അഭിനന്ദിക്കുന്നതായും അതേസമയം, എല്ലാ ജീവനക്കാരും ഇത്തരം സാഹചര്യങ്ങളുണ്ടാകുമ്പോൾ ജാഗരൂകരായിരിക്കണമെന്നും യൂസഫലി പറഞ്ഞു. യുഎഇ പൊലീസും സുരക്ഷാ സംവിധാനവും ലോകത്തെ തന്നെ ഏറ്റവും മികച്ചതാണ് എന്ന് യൂസഫലി പറഞ്ഞു. പ്രതികളെ വളരെ പെട്ടെന്ന് തന്നെ പിടികൂടിയ ഷാർജ പൊലീസിനെയും അദ്ദേഹം അഭിനന്ദിച്ചു.

ഹൈദരാബാദ് സ്വദേശി അസ്‌ലം പാഷാ മുഹമ്മദിനെ ലുലു ഗ്രൂപ്പ് ചെയർമാനും എംഡിയുമായ എം.എ.യൂസഫലി അഭിനന്ദിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഹൈപ്പർമാർക്കറ്റ് പ്രവർത്തിച്ചുകൊണ്ടിരുന്നപ്പോഴായിരുന്നു സംഭവം. മുഖം മൂടി ധരിച്ചെത്തിയ ആജാനുബാഹുക്കളായ രണ്ടുപേർ ക്യാഷ് കൗണ്ടറിലെ ജീവനക്കാരനെ ആക്രമിച്ച് പണം കൊള്ളയടിക്കാൻ ശ്രമിക്കുകയായിരുന്നു. ആദ്യം ഒരാളാണ് സംഭവ സ്ഥലത്തെത്തിയത്. ഇയാൾ ആയുധമുപയോഗിച്ച് കൗണ്ടർ തകർക്കാൻ ശ്രമിച്ചു. എന്നാൽ ഉടൻതന്നെ കൗണ്ടർ കൊള്ളയടിക്കാനുള്ള ശ്രമം ജീവനക്കാരൻ തടഞ്ഞു.

ഇതോടെ രണ്ടാമത്തെ അക്രമിയും ആയുധവുമായി പ്രവേശിച്ചു. ഇയാളെയും മറ്റു ജീവനക്കാർ കൂടി ചേർന്ന് ചെറുത്തു. മിനിറ്റുകളോളം അക്രമികളും ജീവനക്കാരും ഏറ്റുമുട്ടി. അക്രമികളെ നേരിടുന്നതിനിടെ ഒരു ജീവനക്കാരന് സാരമായ പരുക്കേറ്റു. ഉദ്യമം പരാജയപ്പെട്ടതിനെ തുടർന്ന് അക്രമികൾ രക്ഷപ്പെടാനുള്ള ശ്രമം നടത്തിയെങ്കിലും ഹൈപ്പർമാർക്കറ്റിൽ നിന്ന് പുറത്തു കടക്കും മുൻപേ സ്ഥലത്തെത്തിയ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തു. യാതൊന്നും കവർച്ച ചെയ്യാൻ കഴിഞ്ഞിരുന്നില്ല.

എന്തായാലും അക്രമികളിൽ നിന്നും സ്വയം രക്ഷപോലും കണക്കിലെടുക്കാതെ തങ്ങളുടെ കർത്തവ്യം ഭംഗിയായി നിർവഹിച്ച ജീവനക്കാർക്ക് ലുലു ഗ്രൂപ്പ് നല്ല രീതിയിലുള്ള സ്വീകാര്യതയാണ് നൽകിയത്. കാഷ്യറായിരുന്ന കണ്ണൂർ സ്വദേശി മുക്താർ സെമൻ, ഹൈദരാബാദ് സ്വദേശി അസ്‌ലം പാഷാ മുഹമ്മദ് എന്നിവർക്കാണ് അബുദാബിയിലെ ലുലു ആസ്ഥാനത്ത് നടന്ന പ്രത്യേക ചടങ്ങിൽ ലുലു ഗ്രൂപ്പ് ചെയർമാനും എംഡിയുമായ എം.എ.യൂസഫലി 5,000 ദിർഹം, മൊമന്റോ, കീർത്തിപത്രം എന്നിവ സമ്മാനിച്ചത്. എത്രയും പെട്ടെന്ന് ഇരുവരെയും ഉയർന്ന തസ്തികയിൽ നിയമിക്കാനും നിർദേശം ഉണ്ട്.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വാതന്ത്രസമര സേനാനിയും ദളിത് പ്രസ്ഥാനങ്ങളുടെയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും സമുന്നത നേതാവുമായിരുന്ന എ. പാച്ചന്റെ സ്മരണാർത്ഥമുള്ള എ. പാച്ചൻ പുരസ്കാരം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക്  (13 minutes ago)

ഒരു കായികതാരവും തൊഴിൽ തേടി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകേണ്ടി വരില്ല... ദിനബത്തയോ യാത്രപ്പടിയോ ലഭിക്കാത്ത ഒരു കായികതാരവും ഇനി കേരളത്തിലുണ്ടാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ...  (17 minutes ago)

ബീഹാറിലെ വൈശാലി ജില്ലയിലെ രാഘോപൂരിൽ ഗംഗാനദിയിൽ ബോട്ടു മറിഞ്ഞ് 13 മരണം...  (30 minutes ago)

തൃശൂരിൽ വീട്ടമ്മയെ കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്ന നിലയിൽ  (38 minutes ago)

  നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടത്തില്‍ പ്രതി സുഹൈലിനെ പൊലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും...  (56 minutes ago)

പരിസ്ഥിതിയെ ബാധിക്കാത്ത നിലയിൽ സംസ്ഥാനത്തെ ക്വാറികൾ തുറന്നുപ്രവർത്തിപ്പിക്കുന്ന കാര്യം പരിശോധിച്ചുവരികയാണെന്ന് മുഖ്യമന്ത്രി  (1 hour ago)

കർമ്മവിജയവും ഭാഗ്യാനുഭവങ്ങളും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?  (1 hour ago)

ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...  (1 hour ago)

സമനില പിടിച്ച് അഫ്ഗാനിസ്ഥാന്‍... ചരിത്രമെഴുതി അഫ്ഗാനിസ്ഥാന് നിര്‍ണായക സമനില സമ്മാനിച്ച് ബാറ്റര്‍ സെദിഖുല്ല അടല്‍  (1 hour ago)

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർസ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....  (2 hours ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (10 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (10 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (10 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (10 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (10 hours ago)

Malayali Vartha Recommends