മുന്‍ പാകിസ്താന് പ്രസിഡന്റ് പര്‍വേസ് മുഷറഫിനെ വിദഗ്ധചികിത്സയ്ക്കായി ദുബായിലേക്ക് മാറ്റി
മുന്‍ പാകിസ്താന് പ്രസിഡന്റ് പര്‍വേസ് മുഷറഫിനെ അപൂര്‍വരോഗബാധയെ തുടര്‍ന്ന് വിദഗ്ധചികിത്സയ്ക്കായി ദുബായിലെ ആശുപത്രിയിലേക്ക് മാറ്റി.
അമൈലോയിഡോസിസ് (amyloidosis) എന്ന അപൂര്‍വരോഗത്തിന് ചികിത്സയിലായിരുന്നു മുഷറഫ്. രോഗം വഷളായതിനെ തുടര്‍ന്ന് ശനിയാഴ്ചയാണ് ദുബായിലേക്ക് കൊണ്ടുപോയതെന്ന് പാക് മാധ്യമമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ കൊല്ലം ഒക്ടോബറില്‍ മുഷറഫ് ലണ്ടനില്‍ ചികിത്സയിലായിരുന്നപ്പോള്‍ തന്നെ, മുഷറഫിന്റെ ആരോഗ്യസ്ഥിതി മോശമായിക്കൊണ്ടിരിക്കുന്നതായി 'ആള് പാകിസ്താന് മുസ്ലിം ലീഗ്് ' ചെയര്മാന് ഡോ.മുഹമ്മദ് അംജദ് വെളിപ്പെടുത്തിയിരുന്നു.
അമൈലോയിഡോസിസ് ബാധയെ തുടര്‍ന്ന് നില്ക്കുന്നതിനും നടക്കുന്നതിനും കഴിഞ്ഞ കുറച്ചു കാലമായി മുഷറഫ് ബുദ്ധിമുട്ടനുഭവിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്ഥിതി കൂടുതല്‍ ഗുരുതരമാണെന്ന് ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.
https://www.facebook.com/Malayalivartha