ഇദായ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് മൊസാംബിക്കിലും അയല്‍രാജ്യമായ സിംബാബ്വേയിലും മരിച്ചവരുടെ എണ്ണം 182 ആയി
ഇദായ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് മൊസാംബിക്കിലും അയല്‍രാജ്യമായ സിംബാബ്വേയിലും മരിച്ചവരുടെ എണ്ണം 182 ആയി. അതേസമയം, മൊസാംബിക്കില്‍ മരണസംഖ്യ ആയിരം കടന്നേക്കുമെന്ന് പ്രധാനമന്ത്രി ഫിലിപ് ന്യൂസി വ്യക്തമാക്കി. ദുരിതബാധിതപ്രദേശങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു.
മൊസാംബിക്കിലെ തുറമുഖനഗരമായ ബൈറയിലാണ് കൂടുതല്‍ നാശനഷ്ടമുണ്ടായത്. ഇവിടത്തെ 90 ശതമാനം കെട്ടിടങ്ങള്‍ക്കും കേടുപാടുകളോ തകര്‍ച്ചയോ സംഭവിച്ചിട്ടുണ്ട്. ഇരു രാജ്യങ്ങളിലുമായി 15 ലക്ഷത്തോളം പേരെ ചുഴലിക്കാറ്റ് ബാധിച്ചുവെന്നാണ് യുഎന്നും സര്‍ക്കാരുകളും വിലയിരുത്തപ്പെടുന്നത്
"
https://www.facebook.com/Malayalivartha