അധോലോക ഭീകരന്‍ ദാവൂദ് ഇബ്രാഹിമിന്റെ ഓഡിയോ ടേപ്പുകള്‍ പുറത്ത്

അധോലോക ഭീകരന്‍ ദാവൂദ് ഇബ്രാഹിമിന്റെ ഓഡിയോ ടേപ്പുകള്‍ പുറത്ത്. സാറ്റലൈറ്റ് നിരീക്ഷണത്തിലൂടെ വിദേശ ഇന്റലിജന്‍സ് ഏജന്‍സി ചോര്‍ത്തിയ ദാവൂദിന്റെ ടെലിഫോണ്‍ സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്. ദാവൂദ് നിര്‍ഭയനും ദയയില്ലാത്തയാളുമാണ് വെളിപ്പെടുത്തുന്ന സംഭാഷണങ്ങളാണ് പ്രസ്തുത ടേപ്പുകളിലുള്ളത്. തനിക്കൊരു കോടതിയുണ്ടെന്നും അതില്‍ താനാണ് ജഡ്ജിയെന്നും അതിനാല്‍ താന്‍ മറ്റൊരു കോടതിയിലും പോകില്ലെന്നുമാണ് ഈ ഭീകരന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനിലെ കറാച്ചിയിലുണ്ടെന്ന് തെളിയിക്കുന്നതാണ് ടേപ്പുകള്‍.
അന്താരാഷ്ട്ര ഭീകരന്‍, ഇന്ത്യയിലെ മോസ്റ്റ് വാണ്ടഡ് എന്നീ വിളിപ്പേരുകളുള്ള ദാവൂദിന് ഇപ്പോള്‍ 60 വയസ്സായിരിക്കുകയാണ്. എന്നിട്ടും നിയമവ്യവസ്ഥയ്ക്ക് കീഴടങ്ങാന്‍ ഇയാള്‍ ഒരുക്കമല്ലെന്നാണ് ഇതിലൂടെ വെളിവായിരിക്കുന്നത്. ഇസ്ലാമബാദിലെ അണ്ടര്‍വേള്‍ഡിലുണ്ടെന്ന് കരുതുന്ന ദാവൂദ് ഇപ്പോഴും തന്റെ ബിസിനസ്സ് സാമ്രാജ്യം ആഗോളതലത്തില്‍ വളര്‍ത്തിക്കൊണ്ടിരിക്കുകയാണെന്നാണ് ഈ ടേപ്പുകള്‍ നല്‍കുന്ന സൂചന.
രണ്ട് ദശാബ്ദങ്ങളിലധികമായി ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികളും അന്താരാഷ്ടര് ഏജന്‍സികളും വലവീശിക്കൊണ്ടിരിക്കുന്ന ഭീകരനാണ് ദാവൂദ്. പാക്കിസ്ഥാന്‍ തന്നെയാണ് ഇന്റര്‍പോള്‍ തേടുന്ന ഈ കുറ്റവാളിയുള്ളതെന്ന് വ്യക്തമാക്കുന്നതാണ് പുറത്തുവന്ന ടേപ്പുകളിലൂടെ വ്യക്തമുകുന്നത്.
1993ല്‍ മുംബൈയിലുണ്ടായ സ്‌ഫോടപരമ്പരകളുടെ മുഖ്യസൂത്രധാരനാണ് ദാവൂദ്. ഐക്യരാഷ്ട്രസംഘടനയുടെ അല്‍ഖ്വയ്ദ സാന്‍ക്ഷന്‍സ് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഭീകരനാണിയാള്‍.
റിയല്‍ എസ്‌റ്റേററ് ബിസിനസ്സ്, മയക്കുമരുന്ന് വ്യാപാരം, പണമപഹരിക്കല്‍, ഹവാല, പന്തയംവയ്പ്, ഇന്ത്യന്‍ വ്യാജകറന്‍സി അടിക്കുന്ന റാക്കറ്റ് തുടങ്ങിയവ ദാവൂദിന്റെ പ്രവര്‍ത്തനങ്ങളില്‍ ചിലത് മാത്രമാണ്. പാക്കിസ്ഥാന്റെ രഹസ്യാന്വേഷണ ഏജന്‍സിയാ ഐഎസ്‌ഐയുടെ സംരക്ഷണയിലാണ് ദാവൂദെന്നാണ് പാശ്ചാത്യരാജ്യങ്ങള്‍ പറയുന്നത്.
കൂടാതെ ദുബായില്‍ ഇയാള്‍ക്ക് റിയല്‍ എസ്‌റ്റേറ്റ് രംഗത്ത് വമ്പിച്ച നിക്ഷേപങ്ങളുണ്ട്. ദുബായിലെ ആഢംബര സ്ഥലങ്ങളില്‍ ഇയാള്‍ക്ക് പ്രോപ്പര്‍ട്ടികളുണ്ട്. ബുര്‍ജ് ഖലീഫയ്ക്കടുത്ത് ഷെയ്ഖ് സയെദ് റോഡില്‍ ദാവൂദിന് പ്രോപ്പര്‍ട്ടികളുണ്ട്. ദാവൂദ് പാക്കിസ്ഥാനില്‍ ഇല്ലെന്ന പാക് വാദം തള്ളുന്നതാണ് പുറത്തുവന്നിരിക്കുന്ന സംഭാഷണം. പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ സംരക്ഷണത്തിലാണ് ദാവൂദ് കറാച്ചിയില്‍ കഴിയുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























