ഉത്തര കൊറിയയ്ക്ക് ദക്ഷിണ കൊറിയ പണികൊടുക്കുന്നത് ബലൂണിലൂടെ!

ഉത്തരകൊറിയക്കും ദക്ഷിണ കൊറിയക്കും ഇടയിലുള്ള ശക്തമായ ആശയവൈരുദ്ധ്യത്തിന് ആക്കം കൂട്ടുന്ന നിലപാടുകളോടെ ഉത്തരകൊറിയ നിരോധിച്ച സോണി എന്റര്‍ടെയ്ന്‍മെന്റിന്റെ വിവാദസിനിമ \'ദി ഇന്റര്‍വ്യൂ\' -വിന്റെ പകര്‍പ്പുകള്‍ പറക്കും ബലൂണ്‍ വഴി ഉത്തരകൊറിയയില്‍ എത്തിക്കാന്‍ ഒരുങ്ങുകയാണ് ദക്ഷിണ കൊറിയ.
ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്‍ നെ വധിക്കുന്നതിന്റെ ആക്ഷേപഹാസ്യ കഥ പറയുന്ന ചിത്രം പ്രദര്‍ശിപ്പിക്കുന്നത് ഉത്തരകൊറിയയില്‍ നിരോധിച്ചിരിക്കുകയാണ്. കൂടാതെ ചിത്രം പ്രദര്‍ശിപ്പിക്കുന്ന തീയറ്ററുകളില്‍ തീവ്രവാദി ആക്രമണം നടത്തുമെന്ന് ഭീഷണി ഉയര്‍ത്തിയിരുന്ന വടക്കന്‍ കൊറിയ, ക്രിസ്തുമസ് ദിനത്തില്‍ സിനിമ പുറത്ത് വരുന്നതിന് തൊട്ടു മുമ്പായി സോണിയുടെ വെബ്‌സൈറ്റ് ആക്രമിക്കുകയും ചെയ്തിരുന്നു.
സിനിമാ റീലീസിംഗ് മാറ്റിവയ്ച്ച സോണി പിന്നീട് ഒബാമയുടെ ഇടപെടലിനെതുടര്‍ന്ന് ക്രിസ്മസ് ദിനത്തില്‍ തന്നെ സിനിമ റിലീസ് ചെയ്യുകയായിരുന്നു.
ഇപ്പോള്‍ ചിത്രത്തിന്റെ ഡിവിഡികളും യുഎസ്ബിയും ബലൂണ്‍ വഴി ഉത്തര കൊറിയയില്‍ വിതറാനാണ് ദക്ഷിണ കൊറിയയുടെ ശ്രമം. ഇതിനായി മനുഷ്യാവകാശ പ്രവര്‍ത്തകന്‍ പാര്‍ക്ക് സംഗ് ഹാക്കാണ് അമേരിക്കന്‍ മനുഷ്യാവകാശ സംഘടനയുമായി ചേര്‍ന്ന് പരിപാടി ഒരുക്കുന്നത്.
ജനുവരി മുതല്‍ മാര്‍ച്ച് വരെ യുഎസ്ബിയും ഡിവിഡിയുമായി സിനിമയുടെ ഒരു ലക്ഷം പ്രതികളെങ്കിലും വിതറാനാണ് ഒരുങ്ങുന്നത്. അമേരിക്കന്‍ മനുഷ്യാവകാശ സംഘടന ജനുവരി 20 ന് പാര്‍ക്കുമായി കൂടിക്കാഴ്ച നടത്തി ഡിവൈസുകള്‍ കൈമാറും.
കിം ജോംഗ് ഉന്നിന്റെ ഏകാധിപത്യത്തെ പരിഹസിക്കുന്ന ഹോളിവുഡ് ചിത്രത്തില്‍ സെത്ത് റോജനും ജെയിംസ് ഫ്രാങ്കോയുമാണ് പ്രധാന വേഷത്തില്‍ അഭിനയിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha

























