ഇംമ്രാന്‍ ഖാന്‍ വീണ്ടും വിവാഹിതനായതായി റിപ്പോര്‍ട്ട്

മുന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും രാഷ്ട്രീയ നേതാവുമായ ഇംമ്രാന്‍ ഖാന്‍ വീണ്ടും വിവാഹിതനായതായി റിപ്പോര്‍ട്ട്. ബി.ബി.സിയിലെ കാലാവസ്ഥ റിപ്പോര്‍ട്ടറും അവതാരകയുമായിരുന്ന റെഹാം ഖാനെയാണ് രഹസ്യമായി ഇമ്രാന്‍ വിവാഹം കഴിച്ചത്. തെഹ്‌രിക് ഇ ഇന്‍സാഫ് പാര്‍ട്ടിയുടെ ചെയര്‍മാനാണ്
ഇംമ്രാന്‍ ഖാന്‍.
41 വയസുള്ള റെഹാം മൂന്നു മക്കളുടെ അമ്മയും വിവാഹമോചിതയുമാണ്. മുന്‍ ഭര്‍ത്താവിനൊപ്പം ബ്രിട്ടനില്‍ കഴിയുമ്പോഴായിരുന്നു റെഹാം ബി.ബി.സിയുടെ പ്രാദേശിക പരിപാടിയായ \'സൗത്ത് ടുഡേ\'യില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്.
ജെമീമ ഖാന്‍ ആയിരുന്നു ഇംമ്രാന്റെ ആദ്യഭാര്യ. 2004 ല്‍ വേര്‍പിരിഞ്ഞ അവര്‍ക്ക് സുലൈമാന്‍ ഈസ, കാസിം എന്നീ രണ്ടു മക്കളുണ്ട്. പുനര്‍വിവാഹവാര്‍ത്ത ഇംമ്രാന്‍ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. റെഹാമും വാര്‍ത്തയ്ക്ക് സ്ഥിരീകരണം നല്‍കിയിട്ടില്ല. ക്രിക്കറ്റില്‍ നിറഞ്ഞുനിന്ന ശേഷം രാഷ്ട്രീയരംഗത്ത് എത്തുകയായിരുന്നു അറുപത്തിരണ്ടുകാരനായ ഇംമ്രാന്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























