ചെറു യാത്രാ വിമാനം തകര്‍ന്നു വീണു : ഏഴ് വയസുകാരി അത്ഭുതകരമായി രക്ഷപെട്ടു

അമേരിക്കയില്‍ ചെറു യാത്രാ വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ നിന്ന് ഏഴു വയസുകാരി അത്ഭുതകരമായി രക്ഷപെട്ടു. അമേരിക്കയിലെ കെന്റക്കിയിലാണ് സംഭവം.അപകടത്തില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. സ്വകാര്യ വിമാനമാണ് തകര്‍ന്നു വീണത്. മരക്കൂട്ടത്തിനിടെ തകര്‍ന്നു വീണ വിമാന അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് കാര്യമായ പരുക്കുകളില്ലാതെ പെണ്‍കുട്ടി പുറത്തുവന്നത്. അപകടം നടന്ന സ്ഥലത്തിനു സമീപമുള്ള വീട്ടുകാരാണ് സംഭവം പോലീസില്‍ അറിയിക്കുന്നത്. രക്ഷപെട്ട പെണ്‍കുട്ടിയെ പോലീസ് ആശുപത്രിയിലേക്ക് മാറ്റി. സാങ്കേതികമായ തകരാറാണ് അപകടത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























