Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..


അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..


മിനി കൂപ്പര്‍ അപകട കേസ് അട്ടിമറിക്കാന്‍ ഉന്നതതല നീക്കം.. ദുർഗുണ പരിഹാര പാഠശാലയിലേക്ക് അയക്കാനുള്ള തീരുമാനം പോലും ഉന്നതങ്ങളിൽ നിന്നുണ്ടായതാണ്...


മൂന്ന് വിദ്യാർത്ഥികളുടെ ചിതയടങ്ങും മുൻപ് കച്ചവട കുറിപ്പുമായി ഇഹ ഡിസൈൻസ്; 'സാങ്കേതിക പ്രശ്ന' ന്യായീകരണത്തിനെതിരെ കടുത്ത പ്രതിഷേധം...

രാജാവിന്റെ അംഗരക്ഷക ഇനി തായ്ലന്‍ഡിലെ രാജ്ഞി  

02 MAY 2019 11:43 AM IST
മലയാളി വാര്‍ത്ത

More Stories...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

തങ്ങളുടെ പുതിയ രാജാവിന്റെ പട്ടാഭിഷേകത്തിനു ദിവസങ്ങള്‍ മാത്രം ശേഷിക്കെ തന്റെ വ്യക്തി സുരക്ഷയ്ക്കായി നിയമിക്കപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥരില്‍ ഒരാളെ ജീവിത സഖിയാക്കി തായ്ലന്‍ഡിനെ ഞെട്ടിച്ചിരിക്കുകയാണ് തായ് രാജാവ് മഹാ വാജിറാലോങ്കോണ്‍. സുദിത രാജ്ഞി എന്ന പേരിലാകും പുതിയ രാജ്ഞി അറിയപ്പെടുക.

ഇവര്‍ തമ്മില്‍ പ്രണയത്തിലായിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ രാജകുടുംബം തളളി. ഭരണഘടനാപ്രകാരമുള്ള രാജവാഴ്ച നിലനില്‍ക്കുന്ന രാജ്യമായ തായ്‌ലന്‍ഡില്‍ നിയമാനുസൃതമായാണ് 66 കാരനായ മഹാ വാജിറാലോങ്കോണിനെ രാജാവായി തിരഞ്ഞെടുത്തത്. രാമ (പത്താമന്‍) എന്ന പേരിലായിരിക്കും തായ്‌ലന്‍ഡിലെ പുതിയ രാജാവ് ഇനി മുതല്‍ അറിയപ്പെടുക.

ആശ്ചര്യത്തോടു കൂടിയാണ് തായ്‌ലന്‍ഡിലെ ജനങ്ങള്‍ തങ്ങളുടെ പുതിയ രാജാവിന്റെ വിവാഹവാര്‍ത്ത കേട്ടത്. മഹാ വാജിറാലോങ്കോണിന്റെ നാലാമത്തെ വിവാഹമാണിത്. ഊഹാപോഹങ്ങള്‍ പ്രചരിച്ചതോടെ രാജകുടുംബം തന്നെ സ്ഥിരീകരണവുമായി രംഗത്തെത്തി. രാജകുടുംബം ഔദ്യോഗിക വിജ്ഞാപനത്തോടോപ്പം പുതിയ രാജാവിന്റെ വിവാഹ ഫോട്ടോകള്‍ പുറത്തു വിടുകയും ചെയ്തു. രാത്രിയോടെ ചാനലുകള്‍ വിവാഹദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്തു.

2014-ല്‍ മൂന്നാമത്തെ ഭാര്യയില്‍ നിന്ന് വിവാഹമോചനം നേടിയ മഹാ വാജിറാലോങ്കോണ്‍, പിതാവും തായ്ലാന്‍ഡ് രാജാവുമായിരുന്ന ഭൂമിബോല്‍ അതുല്യതേജ് 2016 ഒക്ടോബറില്‍ അന്തരിച്ചതിനെ തുടര്‍ന്നാണ് രാജാവായി തിരഞ്ഞെടുക്കപ്പെട്ടത്. ഏഴുപതിറ്റാണ്ടു കാലം തായ്ലന്‍ഡിലെ സിംഹാസനത്തില്‍ വാണ അതുല്യതേജ് ലോകത്ത് എറ്റവും അധികകാലം അധികാരത്തിലിരുന്ന രാജാവാണ്.

തായ് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥയായിരുന്ന 40-കാരിയായ സുദിത 2013-ലാണ് രാജാവിന്റെ സുരക്ഷാസേനയില്‍ അംഗമാകുന്നത്. 2014-ല്‍ രാജാവ് തന്റെ വ്യക്തി സുരക്ഷാ ഉദ്യോഗസ്ഥയായി ഇവരെ നിയമിച്ചു. 2016-ല്‍ രാജ്യം സുദിതയെ ലേഡി പദവിയ്ക്കു തത്തുല്യമായ ബഹുമതികള്‍ നല്‍കി ആദരിച്ചിരുന്നു.മുന്‍ രാജാവിന്റെ മരണശേഷമാണ് പുതിയ രാജാവ് സിംഹാസനത്തിലേറുന്നത് എന്നതിനാല്‍ തന്നെ പഴയ രാജാവിന്റെ ആത്മാവിന്റെ ശാന്തിയ്ക്കായുള്ള പ്രാര്‍ത്ഥനകള്‍ക്ക് ശേഷമാകും കിരീടധാരണ ചടങ്ങുകള്‍ നടക്കുക. ബുദ്ധ പാരമ്പര്യ പ്രകാരവും ബ്രാഹ്മണ നിഷ്ഠകള്‍ക്കനുസൃതമായ രീതിയിലുമാകും ഈ ആഴ്ച രാമ (പത്താമന്‍) രാജാവിന്റെ കിരീടധാരണ ചടങ്ങുകള്‍ നടക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (13 minutes ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (15 minutes ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (17 minutes ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (24 minutes ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (30 minutes ago)

മൂന്ന് വിദ്യാർത്ഥികളുടെ ചിതയടങ്ങും മുൻപ് കച്ചവട കുറിപ്പുമായി ഇഹ ഡിസൈൻസ്; 'സാങ്കേതിക പ്രശ്ന' ന്യായീകരണത്തിനെതിരെ കടുത്ത പ്രതിഷേധം...  (48 minutes ago)

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (3 hours ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (4 hours ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (4 hours ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (4 hours ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (4 hours ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (5 hours ago)

പൂജ അവധിക്കാല തിരക്ക്... സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തുമെന്ന് റെയിൽവേ  (5 hours ago)

വരുന്ന അധ്യയന വര്‍ഷം മുതല്‍ എല്‍എല്‍ബി പ്രവേശന പരീക്ഷ മലയാളത്തിലും ഇംഗ്ലീഷിലും ദ്വിഭാഷാ രീതിയില്‍ നടത്താന്‍ അനുമതി നൽകി സര്‍ക്കാര്‍  (6 hours ago)

സങ്കടക്കാഴ്ചയായി... ജോലിക്കിടെ പൊലീസുദ്യോഗസ്ഥൻ കുഴഞ്ഞു വീണ് മരിച്ചു  (6 hours ago)

Malayali Vartha Recommends