എന്റെ കാമുകിയെ മാനഭംഗം ചെയ്യാൻ അവസരം ... നാല് വർഷമായി ഒപ്പം താമസിക്കുന്ന പെൺകുട്ടിയെ അപരിചിതർക്ക് കാഴ്ചവയ്ക്കാൻ നിരവധി ഓൺലൈൻ സൈറ്റുകളിൽ പരസ്യം നൽകിയ കാമുകൻ വെട്ടിലായപ്പോൾ...

നാലുവർഷമായി ഒപ്പം താമസിക്കുന്ന കാമുകിയെ മാനഭംഗം ചെയ്യാൻ പരസ്യം നൽകിയ കാമുകൻ വെട്ടിലായി. ഇംഗ്ലണ്ടിലെ പ്രസ്റ്റൺ നഗരത്തിലുള്ള യുവതിയാണ് കാമുകൻ നൽകിയ അസാധാരണ പരസ്യം കണ്ട് ഞെട്ടിയത്. അതും യാദൃശ്ചികമായാണ് ഇവരിത് കണ്ടെത്തുന്നത്. ഒരു ദിവസം കാമുകന്റെ ഫോൺ ഇവർ പരിശോധിക്കാനിടയായി. അപ്പോഴാണ് നിരവധി ഓൺലൈൻ സൈറ്റുകളിൽ എന്റെ കാമുകിയെ മാനഭംഗം ചെയ്യാൻ അവസരമെന്നുള്ള പരസ്യം ഇയാൾ നൽകിയത് കാണാനിടയായത്. ഈ പരസ്യത്തിന് നിരവധി അപരിചിതര്‍ നൽകിയ മറുപടി കണ്ടതോടെയാണ് കാമുകൻ നൽകിയ പരസ്യത്തെക്കുറിച്ച് ഇവർ മനസിലാക്കുന്നത്. ഈ പരസ്യവും മറുപടിയും കണ്ട് ഇവർ ഞെട്ടിപ്പോയി. കൂടുതൽ ആലോചിക്കാൻ നിൽക്കാതെ കാമുകനുമായുള്ള എല്ലാ ബന്ധവും ഇവർ അവസാനിപ്പിച്ചു.
പൊലീസിന് ഇത് സംബന്ധിച്ച് പരാതി നൽകിയിട്ടുണ്ട്. തനിക്ക് നേരിട്ട ചതിയെക്കുറിച്ച് യുവതിയുടെ സുഹൃത്താണ് ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചത്. നാലുവർഷം ഇത്ര ചതിയനായ ഒരാൾക്കൊപ്പമാണ് കഴിഞ്ഞതെന്ന് വിശ്വസിക്കാനാകുന്നില്ലെന്ന് യുവതി ട്വീറ്റിന് മറുപടിയും നൽകിയിട്ടുണ്ട്. കാമുകൻ നിരവധിപേർക്ക് അയച്ച സന്ദേശത്തിന്റെ സ്ക്രീൻഷോട്ടും ഇവർ പങ്കുവെച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























