Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ.. ഏകദേശം 10 സെക്കൻഡോളം അന്തരീക്ഷത്തിൽ..ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി..മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം..


നഗരസഭാ പരിധിക്കുള്ളിലെ അനധികൃത നിർമ്മാണങ്ങൾക്കെതിരെ കർശന നിയമനടപടികളുമായി തിരുവനന്തപുരം നഗരസഭ...മേയർ വി വി രാജേഷ് നേരിട്ടിറങ്ങി..ആര്യയുടെ കാലത്തെ നിർമ്മാണങ്ങൾ..


കടൽ ചൂടിന്റെ സംഭരണിയാകുമ്പോൾ, ആ ചൂട് വായുവിലൂടെ അന്തരീക്ഷത്തിലേക്ക് പ്രവഹിക്കും...ഈ ചൂട് വരും മാസങ്ങളിൽ പുറത്തുവരുന്നതോടെ ആഗോള കാലാവസ്ഥയിൽ വൻ മാറ്റങ്ങൾ..


കരുവാറ്റ കൊലപാതകം: ആരുമായും സമ്പർക്കമില്ലാതെ നിഗൂഢ ജീവിതം; ശിവൻകുട്ടിയുടെ കുടുംബ പശ്ചാത്തലത്തിൽ കടുത്ത ദുരൂഹത...


'കള്ളി' എന്ന് വിളിച്ചതിന് മുത്തശ്ശനോട് ക്രൂര പ്രതികാരം; 13-കാരിയുടെ ക്വട്ടേഷന് പിന്നിൽ നിയമത്തെക്കുറിച്ചുള്ള വ്യക്തമായ ബോധ്യം...

സുഡാന്റെ തലസ്ഥാനത്ത് സമാധാനം സ്ഥാപിക്കാന്‍ എത്തിയ സൈന്യം 70-ല്‍ അധികം പേരെ ബലാത്സംഗം ചെയ്തു; സ്ത്രീകളേയും പുരുഷന്മാരെയും ലൈംഗിക പീഡനത്തിനിരയാക്കി!

12 JUNE 2019 03:47 PM IST
മലയാളി വാര്‍ത്ത

സുഡാന്റെ തലസ്ഥാനമായ ഖാര്‍ത്തൂമില്‍, ഇടക്കാല സൈനിക ഭരണകൂടത്തിനെതിരേ ജനാധിപത്യം ആവശ്യപ്പെട്ടു കൊണ്ടുള്ള സമരം കലാപമായി മാറിയപ്പോള്‍ സമാധാനം സ്ഥാപിക്കാനും കലാപകാരികളെ ഓടിക്കാനും എത്തിയ സൈന്യം 70-ല്‍ അധികം പേരെയാണ് ബലാത്സംഗം ചെയ്തത്. കലാപകാരികള്‍ക്ക് നേരെ നടത്തിയ വെടിവെയ്പ്പില്‍ 108 പേര്‍ കൊല്ലപ്പെടുകയും 700-ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സുഡാനില്‍ സൈന്യം ലൈംഗിക പീഡനത്തിന് ഇരയാക്കിയത് സ്ത്രീകളെ മാത്രമായിരുന്നില്ല.

ആശയവിനിമയത്തിന് കടുത്ത നിയന്ത്രണം ഉള്ളതിനാല്‍ ബലാത്സംഗ സംഭവത്തിന്റെ കൃത്യമായ വിവരം ലഭ്യമായിട്ടില്ല. എന്നാല്‍ വാര്‍ത്തകള്‍ക്ക് ആധാരം ഡോക്ടര്‍മാരുടെ സെന്‍ട്രല്‍ കമ്മറ്റിയുടെ കണക്കുകളാണ്. ഖാര്‍ത്തൂമിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ച എഴുപതിലേറെ പേര്‍ ബലാത്സംഗം ചെയ്യപ്പെട്ടതായി ഡോക്ടര്‍മാരുടെ സെന്‍ട്രല്‍ കമ്മിറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഖാര്‍ത്തൂമിലെ റോയല്‍ കെയര്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടവരില്‍ എട്ടു പേര്‍, അഞ്ച് സ്ത്രീകളും മൂന്ന് പുരുഷന്മാരും, ബലാത്സംഗം ചെയ്യപ്പെട്ടതായി ഒരു ഡോക്ടര്‍ പറഞ്ഞു. സൈനിക നടപടിയില്‍ പരിക്കേറ്റവരെ പ്രവേശിപ്പിച്ച തൊട്ടടുത്തുള്ള മറ്റൊരു ആശുപത്രിയിലും സമാനമായ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഇതിനൊപ്പം സൈനികരുടെ ലൈംഗികാതിക്രമത്തെക്കുറിച്ചു സമൂഹമാധ്യമങ്ങളിലൂടെയും അനേകര്‍ പ്രതികരിച്ചിട്ടുണ്ട്. സൈന്യത്തിന്റെ ക്രൂരപീഡനത്തിന് ഇരയായ ഒട്ടേറെ പേര്‍ ചികിത്സ തേടിയിട്ടില്ല. മതിയായ ചികിത്സ കിട്ടില്ലെന്ന മുന്‍വിധികളും സൈന്യം പ്രതികാര നടപടിക്ക് മുതിരുമോ എന്ന ആശങ്കയും ആശുപത്രികള്‍ സ്ഥിതി ചെയ്യുന്ന നഗരങ്ങളില്‍ മതിയായ സുരക്ഷ ഇല്ലെന്നതുമാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്.

ഏകാധിപതിയായിരുന്ന പ്രസിഡന്റ് ഒമര്‍ അല്‍ ബാഷിറിനെ ജനകീയ പ്രക്ഷോപത്തിലൂടെ പുറത്താക്കിയതിനെ തുടര്‍ന്നാണ് സൈന്യം സുഡാന്റെ അധികാരം ഏറ്റെടുത്തത്. എന്നാല്‍, ഭരണമാറ്റത്തിനിടയാക്കിയ ജനകീയ പ്രക്ഷോഭത്തിന്റെ നേട്ടം സൈന്യം തട്ടിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. അതോടെ സൈന്യത്തിനെതിരെ ജനകീയ സമരവും ശക്തമായി. മൂന്നു വര്‍ഷത്തേക്ക് സുഡാനില്‍ പുതിയ ഭരണകൂടം സ്ഥാപിക്കാനുള്ള പട്ടാളവും പ്രക്ഷോഭകരും തമ്മിലുള്ള കരാറില്‍ ഒപ്പുവയ്ക്കുന്നതില്‍ സൈന്യം നാടകീയമായി പിന്മാറിയതാണ് സ്ഥിതിഗതികള്‍ വഷളാക്കിയത്.

അറസ്റ്റും ഭീഷണിയും നിലനില്‍ക്കെ തന്നെ സുഡാനിലെ പ്രതിഷേധക്കാര്‍ ദേശവ്യാപക നിയമലംഘന സമരം തുടരുകയാണ്. നൂറിലധികം പേരുടെ മരണത്തില്‍ പ്രതിഷേധിച്ച് രംഗത്തിറങ്ങാന്‍ സുഡാനിലെ പ്രധാന പ്രതിപക്ഷമായ സുഡാനീസ് പ്രൊഫഷണല്‍സ് അസോസിയേഷന്‍ (എസ്.പി.എ) ജനങ്ങളോട് ആഹ്വാനം ചെയ്തു. ഖാര്‍ത്തൂമിലെയും അയല്‍ നഗരമായ ഓംദുര്‍മാനിലും കടകള്‍ അടഞ്ഞുതന്നെ കിടക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീണയ്‌ക്കെതിരായ ഇഡി അന്വേഷണം രാഷ്ട്രീയ പകപോക്കലെന്ന് ജോണ്‍ ബ്രിട്ടാസ് എം പി  (6 hours ago)

സൗദിയില്‍ കടല്‍കൊള്ളക്കാരുടെ ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന തമിഴ്‌നാട് സ്വദേശി മരിച്ചു  (7 hours ago)

ഓണാഘോഷത്തിനിടെ ജീവനക്കാരന്‍ കുഴഞ്ഞുവീണു മരിച്ചു  (7 hours ago)

പുതുപ്പള്ളിയില്‍ ഐപിഎല്‍ മത്സരങ്ങള്‍ മാത്രമല്ല, രാജ്യാന്തര മത്സരങ്ങളെ വരെ നടത്തുമെന്ന് ചാണ്ടി ഉമ്മന്‍  (7 hours ago)

വിദ്യാര്‍ഥികള്‍ക്കെതിരായ പൊലീസ് നടപടിയില്‍ ഉന്നതാധികാര സമിതിയെ പ്രഖ്യാപിച്ച് സുപ്രിംകോടതി  (7 hours ago)

ഓണക്കാലത്ത് കേരളത്തില്‍ പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ അനുവദിച്ചു  (8 hours ago)

കേരളം മുഴുവന്‍ എതിര്‍ക്കത്തക്ക രീതിയില്‍ ഞാന്‍ വളര്‍ന്നെന്ന് അഖില്‍ മാരാര്‍  (8 hours ago)

കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ കാപ്പ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു  (8 hours ago)

കെപിസിസി അധ്യക്ഷനെ തീരുമാനിക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല  (8 hours ago)

മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറിയായി ശരത് ചന്ദ്രനെ നിയമിച്ചു  (8 hours ago)

നെഹ്രു ട്രോഫി വള്ളം കളി ; ഓഗസ്റ്റ് 22ന് ആലപ്പുഴയില്‍ ബുധനാഴ്ച പ്രാദേശിക അവധി  (8 hours ago)

ആഘോഷത്തിരക്കില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരായ ജാഗ്രത കൈവെടിയരുതെന്ന് ആരോഗ്യമന്ത്രി മന്ത്രി കെ.മുരളീധരന്‍  (8 hours ago)

വര്‍ക്കലയില്‍ മകനും രാണ്ടാം ഭാര്യയും ചേര്‍ന്ന് വീട്ടില്‍ അതിക്രമിച്ചുകയറി ഗൃഹോപകരണങ്ങള്‍ അടിച്ചുതകര്‍ത്തു  (9 hours ago)

'ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല; കീർത്തനയെ ഒറ്റി കാവ്യ ക്യാമറ കണ്ടതും ചാടി ഇറങ്ങി ഞാൻ എല്ലാം പറയാം...!  (10 hours ago)

എനിക്ക് 16 വയസ്സാകുമ്പോൾ ഞാൻ പുറത്തിറങ്ങും സാറേ..! അപ്പൂപ്പനെ കൊന്നത് അച്ഛൻ..! സ്വന്തം തന്തയെ പെടുത്താനും 13 കാരിക്ക് PLAN B  (10 hours ago)

Malayali Vartha Recommends