48 മണിക്കൂര്‍ നീണ്ട ബോന്‍ഡേജ് സെക്സ് സെഷനെ തുടര്‍ന്ന് നവവധു അതിദാരുണമായി മരണപ്പെട്ടു; ഭര്‍ത്താവ് അറസ്റ്റില്‍

വിവാഹം കഴിഞ്ഞ് നാലാം ദിവസം ഭാര്യ മരിച്ചതിനെ തുടര്‍ന്ന് ജര്‍മ്മനിയില്‍ 52-കാരന്‍ അറസ്റ്റിലായി. വിവാഹ ദിവസം മുതല്‍, 48 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ബി ഡി എസ് എം എന്നറിയപ്പെടുന്ന അതി ക്രൂരമായ സെക്സില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്നുണ്ടായ ആന്തരികരക്തസ്രാവത്തെ തുടര്‍ന്നാണ് ഭാര്യ മരിച്ചത്. കൊലപാതക കുറ്റമാണ് ഇയാള്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്. 2017-ല്‍ നടന്ന സംഭവത്തിന്റെ വിചാരണ നടക്കുകയാണ്്.
ഇണയെ ബെല്‍റ്റൊ മറ്റെന്തെങ്കിലുമോ ഉപയോഗിച്ച് ബന്ധിച്ച ശേഷം യന്ത്രങ്ങളോ ചില ആയുധങ്ങളോ അവരുടെ സ്വകാര്യ ഭാഗങ്ങളിലൂടെ കടത്തി വിടുകയോ മറ്റൊ ചെയ്ത് അതിക്രൂരമായി ലൈംഗികത ആസ്വദിക്കുന്നതിനാണ് ബിഡിഎസ്എം സെക്സ് എന്ന് പറയുന്നത്. ബോന്‍ഡേജ്, ഡിസിപ്‌ളിന്‍, സാഡിസം, മസോക്കിസം എന്ന നാലു വാക്കുകളുടെ ആദ്യാക്ഷരങ്ങളാണ് ബോന്‍ഡേജ് സെക്‌സ് എന്നറിയപ്പെടുന്ന ഈ ലൈംഗികരീതിയെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്ന ബി ഡി എസ്സ് എം.
2011 മുതല്‍ ഒന്നിച്ചു കഴിയുകയായിരുന്ന 49-കാരിയായ ക്രിസ്റ്റലും 52-കാരനായ റാല്‍ഫ ജങ്കൂസും 2017-ലാണ് വിവാഹിതരായത്. വിവാഹത്തിന്റെ നാലാം ദിവസമാണ് ക്രിസ്റ്റല്‍ മരിച്ചത്. മൃതദേഹ പരിശോധന നടത്തിയ ഫോറന്‍സിക് വിദഗ്ധര്‍ പറഞ്ഞത് ലോഹം കൊണ്ടുള്ള ഹൂക് പോലെയുള്ള എന്തെങ്കിലും വസ്തു ക്രിസ്റ്റലിന്റെ സ്വകാര്യ ഭാഗത്തു കയറ്റിയതിനു ശേഷം വലിച്ചെടുത്തപ്പോള്‍ അവളുടെ കുടലില്‍ ദ്വാരം വീഴുകയായിരുന്നു എന്നാണ്. സംഭവത്തില്‍ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്ത പോലീസ് നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്.
ക്രിസ്റ്റലിന് മുറിവ് സംഭവിച്ചിട്ടുണ്ടെന്നും അവരുടെ ജീവിതം അപകടത്തിലാണെന്നും റാല്‍ഫയ്ക്ക് അറിയാമായിരുന്നെന്നും, എന്നാല്‍ അദ്ദേഹം അത് ഗൗരവമായി എടുക്കാഞ്ഞതിനാലാണ് മരണം സംഭവിച്ചതെന്നും കോടതിയില്‍ പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍ താന്‍ കഴിഞ്ഞ 30 വര്‍ഷമായി ബിഡിഎംഎസ് സെക്സ് ആസ്വദിക്കുകയും ചെയ്തുവരികയും ചെയ്യുന്ന ആളാണെന്ന് ക്രിസ്റ്റലിന്റെ ഭര്‍ത്താവ് പറഞ്ഞു.
താന്‍ തന്റെ ഭാര്യയെ വളരെയധികം സ്നേഹിച്ചിരുന്നുവെന്നും, ഇരുവരുടേയും സമ്മതത്തോടെയുള്ള ലൈംഗികബന്ധമായിരുന്നു അതെന്നും ചില അസ്വസ്ഥതകള്‍ തോന്നുന്നുവെന്ന് ക്രിസ്റ്റല്‍ പറഞ്ഞുവെങ്കിലും ഇത്ര ഗൗരവമേറിയതാണെന്ന് താന്‍ കരുതിയില്ലെന്നുമാണ് അയാള്‍ കോടതിയില്‍ പറഞ്ഞത്. സെക്സ് സെഷന് ശേഷം ഹണിമൂണിന് പോകാന്‍ ഒരുങ്ങുകയായിരുന്നെന്നും ഇയാള്‍ കോടതിയെ അറിയിച്ചു.
ക്രിസ്റ്റലിന്റെ 30 വയസുള്ള മകന്‍ പറയുന്നത് , അമ്മയുടെ ഭര്‍ത്താവ് ആണ് എല്ലാ കാര്യങ്ങളും നിയന്ത്രിച്ചിരുന്നതെന്നാണ്. അമ്മയുടെ ശരീരം മുഴുവന്‍ മറയ്ക്കുന്ന വസ്ത്രം ധരിയ്ക്കണമെന്ന് ഭര്‍ത്താവ് ആവശ്യപ്പെട്ടുവെന്നും അതനുസരിച്ച് വസ്ത്രധാരണ രീതി അമ്മ മാറ്റി എന്നും അയാള്‍ പറഞ്ഞു.
ഇതിനു മുന്‍പും അയാള്‍ അമ്മയെ ലൈംഗികമായി ഉപദ്രവിയ്ക്കുന്നതായി അമ്മ പരാതി പറഞ്ഞിട്ടുണ്ടെന്നും 2018-ജൂലൈയില്‍ വിവാഹം കഴിയ്ക്കുന്നതിനു മുമ്പ് അമ്മ, വീട് വിട്ട് ഓടിപ്പോയി ഒരു വിമന്‍സ് ഷെല്‍റ്ററില്‍ അഭയം തേടിയിരുന്നുവെന്നും മകന്‍ വെളിപ്പെടുത്തി . അന്ന് അമ്മയുടെ ശരീരത്തിലും സ്വകാര്യ ഭാഗങ്ങളിലും ആകെ മുറിവുകള്‍ ഉണ്ടായിരുന്നുവെന്നും അയാള്‍ പറഞ്ഞു.
ആവശ്യത്തിലധികം സഹിച്ചാണ് ഈ വിവാഹ ബന്ധം അമ്മ നിലനിര്‍ത്തുന്നതെന്ന് താന്‍ അമ്മയെ കുറ്റപ്പെടുത്തിയിട്ടുണ്ടെന്ന് മകന്‍ വെളിപ്പെടുത്തി. അന്ന് ഷെല്‍റ്ററില്‍ അഭയം തേടിയ സമയത്ത് ഇനി ഒരിക്കലും തന്റെ പങ്കാളിയായ ജംഗൂസിനെ കാണാന്‍ താന്‍ ആഗ്രഹിയ്ക്കുന്നില്ലെന്ന് അമ്മ പറഞ്ഞിരുന്നുവെന്നും പേര് വെളിപ്പെടുത്താന്‍ ആഗ്രഹിയ്ക്കാത്ത അവരുടെ മകന്‍ മാധ്യമങ്ങളെ അറിയിച്ചു.
ലൈംഗിക വൈകൃതങ്ങള്‍ക്ക് ഇരയാക്കുകയും അപമര്യാദയായി പെരുമാറുകയും അപമാനിയ്ക്കുകയുമൊക്കെ ചെയ്തിട്ടും അമ്മ എന്തുകൊണ്ടോ അയാളെ സ്‌നേഹിച്ചിരുന്നുവെന്ന് തനിക്കയ്ക്ക് തോന്നിയിരുന്നുവെന്നും അയാള്‍ വെളിപ്പെടുത്തി.
ഭാര്യയ്ക്ക് അസ്വസ്ഥതകള്‍ ഉണ്ടെന്ന് അറിഞ്ഞിട്ടും തക്കസമയത്ത് മെഡിക്കല്‍ സഹായം തേടാത്തതിനാല്‍ നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നതെന്ന് കോടതി അയാളെ അറിയിച്ചു. വിചാരണ തുടരുകയാണ്.
https://www.facebook.com/Malayalivartha