2022-ല്‍ തങ്ങളുടെ പൗരനെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കമിട്ടതായി പാകിസ്ഥാന്

ഇന്ത്യ തങ്ങളുടെ ചാന്ദ്രയാന്‍ 2 വിജയകരമായി വിക്ഷേപിച്ചതിനെ തുടർന്ന് പാക്കിസ്ഥാണു ഇരിക്കപ്പൊറുതിയില്ല. തങ്ങളുടെ പൗരനെയും ബഹിരാകാശത്ത് എത്തിക്കുമെന്നാണ് പാക് ശാസ്ത്ര സാങ്കേതിക രംഗത്തുള്ളവർ പറയുന്നത്
2022-ല്‍ തങ്ങളുടെ പൗരനെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കമിട്ടതായി ആണ് പാകിസ്ഥാന്‍ പറയുന്നത് . ബഹിരാകാശത്തേക്ക് അയക്കേണ്ടയാളെ കണ്ടെത്തുന്നതിനുള്ള നടപടികൾ അടുത്ത വര്‍ഷം ആദ്യം പൂര്‍ത്തിയാകുമെന്ന് ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഫവാദ് ചൗധരി ട്വിറ്ററിലൂടെ അറിയിച്ചു.
ബഹിരാകാശത്തേക്ക് അയക്കാനായി അന്‍പത് പേരെ ഉള്‍പ്പെടുത്തി ഒരു സാധ്യത പട്ടിക തയ്യാറാക്കിയിട്ടുണ്ട്. അടുത്ത ഘട്ടത്തില്‍ ഈ പട്ടിക 25 ആയി ചുരുക്കും. 2022-ല്‍ തീർച്ചയായും ഒരു പാകിസ്ഥാന്‍ പൗരന്‍ ബഹിരാകാശത്ത് എത്തും . പാകിസ്ഥാന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ബഹിരാകാശ പദ്ധതിയായിരിക്കുമിതെന്നും ഫവാദ് ചൗധരി പറഞ്ഞു.
ഇന്ത്യയും 2022ലാണു ബഹിരാകാശത്തേക്കു മനുഷ്യനെ അയയ്ക്കാൻ പദ്ധതിയിട്ടിരിക്കുന്നത്.
അതേസമയം ബഹിരാകാശ ദൗത്യം പൂര്‍ത്തീകരിക്കാന്‍ തക്ക ശേഷിയുള്ള റോക്കറ്റുകള്‍ പാകിസ്ഥാന് ഇല്ലാത്തതിനാല്‍ ചൈനീസ് സഹായത്തോടെയാവും പാക് പൗരനെ ബഹിരാകാശത്ത് എത്തിക്കുക എന്നാണു അറിയുന്നത് . നേരത്തെ ചൈനീസ് റോക്കറ്റ് ഉപയോഗിച്ച് പാകിസ്ഥാന്‍റെ രണ്ട് ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് എത്തിച്ചിരുന്നു.
ഇന്ത്യയെ നിരീക്ഷിക്കാന്‍ ലക്ഷ്യമിട്ടാണ് പാകിസ്ഥാന്റെ രണ്ട് ചാര ഉപഗ്രഹങ്ങള്‍ വടക്കുപടിഞ്ഞാറന്‍ ചൈനയിലെ ജിയുക്വാന്‍ ഉപഗ്രഹ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് വിക്ഷേപിച്ചിട്ടുള്ളത്
ഇതിലൊന്ന് – PRSS-1-ചൈന നിര്‍മ്മിച്ച റിമോട്ട് സെന്‍സിംഗ് സാറ്റലൈറ്റാണ്. മറ്റൊന്ന് – PakTES-1A – പാകിസ്ഥാന്‍ സ്വന്തമായി വികസിപ്പിച്ചതും. ചൈനീസ് റോക്കറ്റ് ലോംഗ് മാര്‍ച്ച് 2സിയിലാണ് ചാര ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചത്. രാത്രിയിലും മേഘാവൃതമായ കാലാവസ്ഥയിലും നിരീക്ഷണം നടത്താന്‍ PRSS-1ന് കഴിയും.
ഇതുവരെ അഞ്ച് ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചിട്ടുള്ള പാകിസ്ഥാന് ഹെവി ഡ്യട്ടി ലോഞ്ചറുകളുടേയും മതിയായ സാറ്റലൈറ്റ് നിര്‍മ്മാണ സൗകര്യങ്ങളുടേയും അഭാവം പ്രശ്‌നമാണ്.
ഇന്ത്യയാണെങ്കില്‍ ബഹാരാകാശ സാങ്കേതിക വിദ്യയില്‍ പാകിസ്ഥാനേക്കാള്‍ ഏറെ മുന്നിലാണ്. 43 ഉപഗ്രഹങ്ങള്‍ ഇതുവരെ ബഹിരാകാശത്ത് എത്തിച്ചുകഴിഞ്ഞു. ഏത് കാലാവസ്ഥയിലും നിരീക്ഷണം നടത്താന്‍ കഴിയുന്ന റഡാര്‍ ഇമേജിംഗ് സാറ്റലൈറ്റുകള്‍ ഇന്ത്യ ബഹിരാകാശത്തെത്തിച്ചിട്ടുണ്ട്. ഇത്തരം സാറ്റലൈറ്റുകളില്‍ നിന്നുള്ള ചിത്രങ്ങളാണ് 2016ല്‍ പാക് അധീന കാശ്മീരില്‍ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ ഇന്ത്യ ഉപയോഗിച്ചത്. ഇന്ത്യയുടെ സൗത്ത് ഏഷ്യ സാറ്റലൈറ്റ് പ്രോജക്ടില്‍ നിന്ന് മൂന്ന് വര്‍ഷം മുമ്പ് പാകിസ്ഥാന്‍ പിന്മാറിയിരുന്നു
2003ലാണ് ചൈന മനുഷ്യനെ ബഹിരാകാശത്ത് എത്തിച്ചത്. ഇതോടെ റഷ്യയ്ക്കും യുഎസിനും ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ രാജ്യമാണ് ചൈന. ഇനി നാലാമത്തെ സ്ഥാനം പാകിസ്താനാകുമോ ഇന്ത്യക്കാകുമോ എന്ന ഉൽക്കണ്ഠയിലാണ് ശാസ്ത്രലോകം
https://www.facebook.com/Malayalivartha