Widgets Magazine
20
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ.. ഏകദേശം 10 സെക്കൻഡോളം അന്തരീക്ഷത്തിൽ..ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി..മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം..


നഗരസഭാ പരിധിക്കുള്ളിലെ അനധികൃത നിർമ്മാണങ്ങൾക്കെതിരെ കർശന നിയമനടപടികളുമായി തിരുവനന്തപുരം നഗരസഭ...മേയർ വി വി രാജേഷ് നേരിട്ടിറങ്ങി..ആര്യയുടെ കാലത്തെ നിർമ്മാണങ്ങൾ..


കടൽ ചൂടിന്റെ സംഭരണിയാകുമ്പോൾ, ആ ചൂട് വായുവിലൂടെ അന്തരീക്ഷത്തിലേക്ക് പ്രവഹിക്കും...ഈ ചൂട് വരും മാസങ്ങളിൽ പുറത്തുവരുന്നതോടെ ആഗോള കാലാവസ്ഥയിൽ വൻ മാറ്റങ്ങൾ..


കരുവാറ്റ കൊലപാതകം: ആരുമായും സമ്പർക്കമില്ലാതെ നിഗൂഢ ജീവിതം; ശിവൻകുട്ടിയുടെ കുടുംബ പശ്ചാത്തലത്തിൽ കടുത്ത ദുരൂഹത...


'കള്ളി' എന്ന് വിളിച്ചതിന് മുത്തശ്ശനോട് ക്രൂര പ്രതികാരം; 13-കാരിയുടെ ക്വട്ടേഷന് പിന്നിൽ നിയമത്തെക്കുറിച്ചുള്ള വ്യക്തമായ ബോധ്യം...

പാകിസ്താനെ ഗെറ്റൗട്ട് അടിച്ച് അമേരിക്ക; അണിയറയില്‍ ചര്‍ച്ച തകൃതിയില്‍; കശ്മീര്‍ വിഷയം ഫോണില്‍ ചര്‍ച്ചചെയ്ത് ട്രംപും നരേന്ദ്രമോദിയും

20 AUGUST 2019 08:02 AM IST
മലയാളി വാര്‍ത്ത

കശ്മീര്‍ വിഷയം അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയാക്കി അമേരിക്കയെയും കൂടെകൂട്ടാമെന്ന് കരുതിയ പാതിസ്താന്റെ കണക്കുകൂട്ടലുകള്‍ എല്ലാം തെറ്റിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വിഷയം അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണില്‍ ചര്‍ച്ചചെയ്തു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള നയതന്ത്രബന്ധം വഷളായ പശ്ചാത്തലത്തിലാണിതെന്നതാണ് ഏറെ ശ്രദേയം. കശ്മീര്‍ വിഷയം യുഎന്നില്‍ കൊണ്ടുവന്നപ്പോള്‍ പാകിസ്താന്‍ അമേരിക്കയുടെ പിന്തുണ തേടിയിരുന്നു. എന്നാല്‍ അന്നും യുഎസ് ഇന്ത്യക്കൊപ്പമായിരുന്നു. ചൈനയൊഴികെയുള്ള രാജ്യങ്ങള്‍ ഇന്ത്യക്കൊപ്പം നിന്നു. ഈ സാഹചര്യത്തിലാണ് മോദി ട്രംപ് ചര്‍ച്ചയ്ക്ക് പ്രസക്തയേറുന്നത്. 30 മിനിറ്റ് ഇരുനേതാക്കളും ഫോണില്‍ സംസാരിച്ചു. പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുള്ള ഇന്ത്യാ വിരുദ്ധ നീക്കങ്ങള്‍ മോദി ചൂണ്ടിക്കാട്ടി.

ഇമ്രാന്‍ ഖാന്‍ ഉള്‍പ്പെടെ നിരന്തരം നടത്തുന്ന അത്യന്തം പ്രകോപനപരമായ പ്രസ്താവനകള്‍ ഇന്ത്യ ഉയര്‍ത്തിക്കാട്ടി. ഭീകരഭീഷണിയും ആക്രമണങ്ങളും അതിര്‍ത്തി കടന്നുള്ള നുഴഞ്ഞുകയറ്റവും ഇല്ലാതായാല്‍മാത്രമേ മേഖലയില്‍ സമാധാനം സാധ്യമാകൂവെന്ന് മോദി വ്യക്തമാക്കി. പട്ടിണിയും നിരക്ഷരതയും രോഗങ്ങളും നേരിടാന്‍ ആരുമായും സഹകരിക്കാന്‍ തയ്യാറാണ്. എന്നാല്‍ ഭീകരതയോട് വിട്ടുവീഴ്ച്ചയുണ്ടാകില്ല. ഇന്ത്യ നയം വ്യക്തമാക്കി. ഒസാക്കയില്‍ ജി20 ഉച്ചകോടിക്കിടെ മോദിയും ട്രംപും നടത്തിയ ഉഭയകക്ഷി ചര്‍ച്ച ഒരുനേതാക്കളും ഓര്‍ത്തെടുത്തു. ഇന്ത്യയെ വാണിജ്യപരിഗണനാപട്ടികയില്‍ നിന്നും അമേരിക്ക നീക്കിയതിന് പിന്നാലെ ഇരുരാജ്യങ്ങള്‍ക്കും ഇടിയിലുണ്ടായ വാണിജ്യതര്‍ക്കങ്ങള്‍ ഉടന്‍ പരിഹരിക്കപ്പെടുമെന്നും മോദി പ്രത്യാശപ്രകടിപ്പിച്ചു. ആശയവിനിമയം തുടരാനും മോദിയും ട്രംപും ധാരണയായി. മേഖലയിലെ ചില നേതാക്കള്‍ നടത്തുന്ന ഇന്ത്യാ വിരുദ്ധ പ്രസ്താവനകള്‍ സമാധാനം നിലനിര്‍ത്തുന്നതിന് ചേര്‍ന്നതല്ലെന്ന് ട്രംപിനോട് പ്രധാനമന്ത്രി മോദി പറഞ്ഞു. കശ്മീര്‍ വിഷയത്തില്‍ പാക് നേതാക്കള്‍ നടത്തിയ പരാമര്‍ശങ്ങള്‍ പരോക്ഷമായി സൂചിപ്പിച്ചായിരുന്നു ഇത്. ഇരു നേതാക്കളും ഉഭയകക്ഷി വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. 30 മിനിറ്റ് നീണ്ട ഫോണ്‍ സംഭാഷണത്തിനിടെ വ്യാപാര തര്‍ക്കം പരിഹരിക്കുന്നതിന് ഇരു രാജ്യങ്ങളുടേയും പ്രതിനിധികള്‍ ചര്‍ച്ച നടത്താനും തീരുമാനമായി. അതിര്‍ത്തി കടന്നുള്ള ഭീകരവാദം ഒഴിവാക്കുന്നതിന്റെയും ഭീകരതയില്‍ നിന്നും അക്രമത്തില്‍ നിന്നും വിമുക്തമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന്റെയും പ്രാധാന്യം സംഭാഷണത്തിനിടെ മോദി എടുത്തുപറഞ്ഞു. പ്രത്യേക പദവി നീക്കം ചെയ്തുകൊണ്ട് കാശ്മീരില്‍ വികസനം കൊണ്ടുവരാനുള്ള ഇന്ത്യയുടെ നീക്കത്തെ പിന്തുണയ്ക്കുന്നതായി കഴിഞ്ഞ ദിവസം യുഎന്‍ രക്ഷാസമിതി അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് മോദിയും ട്രംപും തമ്മില്‍ ഫോണ്‍ സംഭാഷണം നടത്തിയതെന്നും ശ്രദ്ധേയമാണ്. ജൂണില്‍ ഒസാകയില്‍ നടന്ന ജി-20 സമ്മേളനത്തിന്റെ ഭാഗമായി ഇരുനേതാക്കളും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വര്‍ക്കലയില്‍ മകനും രാണ്ടാം ഭാര്യയും ചേര്‍ന്ന് വീട്ടില്‍ അതിക്രമിച്ചുകയറി ഗൃഹോപകരണങ്ങള്‍ അടിച്ചുതകര്‍ത്തു  (16 minutes ago)

'ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല; കീർത്തനയെ ഒറ്റി കാവ്യ ക്യാമറ കണ്ടതും ചാടി ഇറങ്ങി ഞാൻ എല്ലാം പറയാം...!  (1 hour ago)

എനിക്ക് 16 വയസ്സാകുമ്പോൾ ഞാൻ പുറത്തിറങ്ങും സാറേ..! അപ്പൂപ്പനെ കൊന്നത് അച്ഛൻ..! സ്വന്തം തന്തയെ പെടുത്താനും 13 കാരിക്ക് PLAN B  (1 hour ago)

വീണ വിജയൻറെ ഇന്റർനെറ്റ് കോളുകള്‍..ED മൂടോടെ തൂക്കി..! ദുബായിലേക്ക് 85 ലക്ഷം മറിച്ചു..?! വിവേകിന് എല്ലാം അറിയാം..?!  (1 hour ago)

സൗദിയിൽ യുദ്ധം..!! രാത്രിക്ക് രാത്രി മിസൈൽ അറ്റാക്ക്..!!ഹൂതികൾ കലിപ്പിൽ ആക്രമണ മുന്നറിയിപ്പ്.  (1 hour ago)

നടുറോഡില്‍ കാറില്‍ പാട്ടുകേട്ട് ഡ്രൈവറുടെ ഉറക്കം  (2 hours ago)

എന്റെ വീട്ടിൽ നിന്നാ കൊച്ച് പോയത്.!അവസാനമായി ഞാൻ കണ്ടു... ദൃണവ് പാളത്തിൽ എത്തിയത് ഇങ്ങനെ..ഞെട്ടി ലോക്കോ പൈലറ്റ്  (2 hours ago)

എന്റെ അമ്മ ഒട്ടും ശരിയല്ല ആന്റി എന്റെ അമ്മ... SI-യെ കെട്ടിപ്പിടിച്ച് 13-കാരി...! മോർച്ചറിക്ക് മുന്നിൽ അലറി ഭാര്യ  (2 hours ago)

ദുബായിലേക്ക് പറക്കേണ്ട യാത്രക്കാരെ വട്ടം ചുറ്റിച്ചു 17 മണിക്കൂര്‍ വിമാനത്തിലിട്ട് കൊന്നു...നിലവിളിയും കരച്ചിലും  (2 hours ago)

മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന ആവശ്യം വീണ്ടും നിരസിച്ച് തമിഴ്‌നാട്  (2 hours ago)

രോഗിയായ അമ്മയെ പരിചരിക്കാന്‍ മടിച്ച് മകന്‍ കാട്ടിയ ക്രൂരത?  (3 hours ago)

വിനോദയാത്രയ്‌ക്കെത്തിയ കുടുംബത്തിന് നേരെ അതിക്രമം നടത്തിയ എട്ടുപേര്‍ക്കെതിരെ കേസ്  (3 hours ago)

സ്വന്തം മകളെ ഉപദ്രവിക്കാൻ ശ്രമിക്കുന്ന അച്ഛന്റെ കഥ; നെജു കല്യാണിയുടെ 'ഉപ്പൻ' യൂട്യൂബിൽ സ്ട്രീമിംഗ് ആരംഭിച്ചു  (3 hours ago)

പുലിക്കളിയെ വിമര്‍ശിച്ചുകൊണ്ട് നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമന്‍  (3 hours ago)

അച്ചടക്ക നടപടികളോടുള്ള പ്രതികാരം; പ്രധാന അധ്യാപികയെ കൊലപ്പെടുത്തി 10ാം ക്ലാസ് വിദ്യാര്‍ഥികള്‍  (3 hours ago)

Malayali Vartha Recommends