Widgets Magazine
12
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സിറിയയില്‍ വിമത കേന്ദ്രത്തില്‍ നടന്ന ഏറ്റുമുട്ടലില്‍ 50 മരണം: ഖ്വാസൈര്‍ നഗരം സൈന്യം പിടിച്ചെടുത്തു

20 MAY 2013 12:55 AM IST
മലയാളി വാര്‍ത്ത.

സിറിയയില്‍ സൈന്യവും വിമതരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ അമ്പതിലധികം പേര്‍ കൊല്ലപ്പെട്ടു. അഞ്ഞൂറോളം പേര്‍ക്ക്‌ പരിക്കേറ്റതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. അതേസമയം ലെബനീസ്‌ അതിര്‍ത്തിക്കു സമീപമുള്ള ഖ്വസൈര്‍ നഗരം സൈന്യം തിരികെ പിടിച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്‌. സൈന്യം നടത്തിയ ഷെല്‍ ആക്രമണങ്ങളില്‍ 16 വിമതപോരാളികള്‍ ഉള്‍പ്പെടെ 30 പേര്‍ കൊല്ലപ്പെട്ടു. തന്ത്രപരമായി പ്രാധാന്യമുള്ള ഖ്വസൈര്‍ നഗരം പിടിച്ചെടുക്കാന്‍ ഇരുവിഭാഗവും രണ്ടാഴ്‌ചയിലേറെയായി ഏറ്റുമുട്ടല്‍ തുടരുകയായിരുന്നു. ലെബനനിലെ ഹിസ്‌ബുള്‍ തീവ്രവാദികളുടെ പിന്തുണ സൈന്യത്തിന്‌ ലഭിച്ചിരുന്നു.

സ്ഥാനം ഉപേക്ഷിക്കാന്‍ തയാറല്ലെന്ന്‌ പ്രസിഡന്റ്‌ ബഷര്‍ അല്‍ അസദ്‌ അറിയിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ്‌ ആക്രമണം രൂക്ഷമായത്‌. സംഭവത്തില്‍ അറബ്‌ ലീഗ്‌ വ്യാഴാഴ്‌ച അടിയന്തരയോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്‌. അതേ സമയം റഷ്യ സിറിയക്ക്‌ ആയുധങ്ങള്‍ കൈമാറിയത്‌ ശരിയായില്ലെന്നും, അത്‌ തങ്ങള്‍ക്കെതിരേയും പ്രയോഗിക്കാന്‍ സാധ്യതയുണ്ടെന്നുമുള്ള ആശങ്ക ഇസ്രായേല്‍ പ്രകടിപ്പിച്ചു.

സിറിയയില്‍ രണ്ടു വര്‍ഷത്തിലേറെയായി നടക്കുന്ന ആഭ്യന്തര കലാപത്തെത്തുടര്‍ന്ന്‌ 80,000 പേര്‍ കൊല്ലപ്പെട്ടതായി യു.എന്‍ വ്യക്തമാക്കി. പലായനം ചെയ്‌ത അഭയാര്‍ത്ഥികളുടെ എണ്ണം 15 ലക്ഷം കവിഞ്ഞെന്നും ഐക്യരാഷ്ട്രസഭ കഴിഞ്ഞയാഴ്‌ച പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാട്ടാനയെ തുരത്തുന്നതിനിടെ കൊല്ലപ്പെട്ട തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷനിലെ താല്‍ക്കാലിക വാച്ചര്‍ ഷൈജുവിന്റെ കുടുംബത്തിന് അടിയന്തര ധനസഹായമായി സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ അനുവദിച്ചു  (27 minutes ago)

മലപ്പുറത്ത് നിന്ന് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം തിരുവനന്തപുരത്ത്....  (39 minutes ago)

മത്സ്യത്തൊഴിലാളികളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിന് കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി  (46 minutes ago)

യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർയാത്രക്കാരായ യുവാവും യുവതിയും മരിച്ചു...  (1 hour ago)

മുൻ തിരുവിതാംകൂർ ദേവസ്വം പ്രസിഡൻറ് എ പത്മകുമാറിന് സിപിഎമ്മിന്റെ നോട്ടീസ്...  (1 hour ago)

ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ നടത്തുന്ന അനിശ്ചിതകാല സമരം നാലാം ദിവസത്തിലേക്ക് ...  (1 hour ago)

മണ്ണെണ്ണ സബ്സിഡിയില്‍ വന്‍ വര്‍ദ്ധന പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍...  (1 hour ago)

മലപ്പുറത്ത് വാഹനാപകടത്തിൽ ദമ്പതികൾക്ക് ദാരുണാന്ത്യം  (2 hours ago)

പ്രിയപ്പെട്ട ടീച്ചറുടെ അകാല വിയോഗത്തില്‍ തേങ്ങി വിദ്യാര്‍ഥികളും സഹപ്രവര്‍ത്തകരും...  (2 hours ago)

കുടുംബത്തിൽ മംഗളകർമ്മം, സാമ്പത്തിക ലാഭം! കർക്കിടകം രാശിക്കാർക്ക് ഇന്ന് ശുഭദിനം!  (3 hours ago)

അണ്ടർ 23 വനിതാ ഏകദിന ടൂർണമെന്റിൽ ഒഡീഷയ്ക്കെതിരെ കേരളത്തിന് വിജയം    (3 hours ago)

ഗൾഫ് രാജ്യങ്ങൾക്കെതിരെ ഇറാൻ നടത്തുന്ന ആക്രമണം ഉടൻ നിർത്തണമെന്ന് ആവശ്യപ്പെട്ട് യു.എൻ രക്ഷാസമിതി പ്രമേയം പാസാക്കി...  (3 hours ago)

രാജ്യത്തോടുള്ള പ്രധാനമന്ത്രിയുടെ സമര്‍പ്പണ മനോഭാവം മാതൃകയാണ് ; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹന്‍ലാല്‍  (8 hours ago)

എംഡിഎംഎയും കഞ്ചാവുമായി ഫുഡ് വ്‌ലോഗറും സുഹൃത്തും പിടിയില്‍  (8 hours ago)

Malayali Vartha Recommends