പടിഞ്ഞാറന്‍ മെക്സിക്കോയില്‍ വെടിവയ്പ്പ്... 14 പോലീസുകാര്‍ കൊല്ലപ്പെട്ടു,മൂന്നു പേര്‍ക്ക് പരിക്ക്
പടിഞ്ഞാറന്‍ മെക്സിക്കോയിലെ അഗിലില്ല മുനിസിപ്പാലിറ്റി പരിധിയിലുണ്ടായ വെടിവെപ്പില്‍ 14 പൊലീസുകാര്‍ കൊല്ലപ്പെട്ടു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. നഗരത്തില്‍ പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് വാഹന വ്യൂഹത്തിനു നേരെ പിക്കപ്പ് വാനുകളിലെത്തിയ സംഘം വെടിവെപ്പ് നടത്തുകയായിരുന്നെന്ന് സെക്രട്ടേറിയറ്റ് ഓഫ് സെക്യൂരിറ്റി ആന്‍ഡ് സിവിലിയന്‍ പ്രൊട്ടക്ഷന്‍ വിഭാഗം അറിയിച്ചു. കുറ്റക്കായവരെ കണ്ടെത്താന്‍ ഊര്‍ജിത ശ്രമം ആരംഭിച്ചിട്ടുണ്ട്.
അക്രമികള്‍ ഒരിക്കലും ശിക്ഷയില്‍നിന്ന് രക്ഷപ്പെടില്ലെന്ന് മിച്ചോകന്‍ സംസ്ഥാന ഗവര്‍ണര്‍ സില്‍വാനോ ഓറിയോലെസ് കൊനേജോ പറഞ്ഞു.
https://www.facebook.com/Malayalivartha