ജപ്പാനിലുണ്ടായ ഹഗിബിസ് ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 70ആയി.... നിരവധി പേരെ കാണാതായി, നദികള്‍ കരകവിഞ്ഞൊഴുകുന്നു
ജപ്പാനിലുണ്ടായ ഹഗിബിസ് ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 70ആയി. 15 പേരെ കാണാതായിട്ടുണ്ട്. തലസ്ഥാനമായ ടോക്യോയില്‍ നദികള്‍ കരകവിഞ്ഞൊഴുകുകയാണ്. അബുകുമ നദി 14 ഇടങ്ങളില്‍ കരകവിഞ്ഞു. 1,38,000 വീടുകള്‍ കുടിവെള്ളം ലഭ്യമാകാത്ത അവസ്ഥയിലാണ്. 24,000 കുടുംബങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛദിക്കപ്പെട്ടു.
ജപ്പാനില്‍ ആറു പതിറ്റാണ്ടിനിടെയുണ്ടായ ശക്തമായ ചുഴലിക്കാറ്റാണിത്. രക്ഷാപ്രവര്‍ത്തനത്തിന് 27,000 സൈനികരാണ് ദുരിത മേഖലയിലുള്ളത്. മണിക്കൂറില്‍ 216 കി.മീ വേഗതയിലാണ് കാറ്റ് വീശുന്നത്.
https://www.facebook.com/Malayalivartha