ടീമിന്റെ നിലവാരം ഉയര്‍ത്താനായി ഡിപ്പാര്‍ട്മെന്റല്‍ ക്രിക്കറ്റ് സംവിധാനം നിര്‍ത്തലാക്കി പാകിസ്ഥാൻ പ്രധാന മന്ത്രി; ഉപജീവനത്തിനായി പിക് അപ് വാന്‍ ഡ്രൈവറായി ജോലി തേടി പാക് ക്രിക്കറ്റ് താരം
മുന്‍ പാക് ക്രിക്കറ്റ് താരം പിക് വാന്‍ ഡ്രൈവറായി ജോലി ചെയ്യുന്നു. വീഡിയോ പുറത്തു വിട്ടത് പാകിസ്ഥാൻ ചാനൽ. പാക്കിസ്ഥാനിലെ ഫസ്റ്റ് ക്ലാസ് ടൂര്‍ണമെന്റായ ക്വയ്ദ് ഇ അസം ട്രോഫിയിലും പാക്കിസ്ഥാന് അണ്ടര്‍ 19, എ ടീമുകളിലും കളിച്ചിട്ടുള്ള ഫസല്‍ സുബാനാണ് ഉപജീവനത്തിനായി പിക് അപ് വാന്‍ ഡ്രൈവറായി ജോലി ചെയ്യുന്നത്. 31കാരനായ സുബാന് ഒരുകാലത്ത് പാക് ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കപ്പെട്ടിരുന്ന കളിക്കാരനായിരുന്നു. അണ്ടര്‍ 19 ടീമില്‍ കളിച്ച കാലത്ത് വിരാട് കോലി അംഗമായിരുന്ന ഇന്ത്യന്‍ അണ്ടര്‍ 19 ടീമിനെതിരെയും സുബാന് കളിച്ചിട്ടുണ്ട്.
പാക്കിസ്ഥാനിലെ ഡിപ്പാര്‍ട്മെന്റല്‍ ക്രിക്കറ്റ് സംവിധാനം നിര്‍ത്തലാക്കിയിരുന്നു. പകരം ആറ് തലത്തിലുള്ള ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് സംവിധാനം നടപ്പാക്കി. ഇതാണ് സുബാനെപ്പോലുള്ള കളിക്കാര്‍ക്ക് കളിക്കാനുള്ള അവസരം നഷ്ടമാക്കിയത്. പാക് പ്രധാനമന്ത്രി ഇമ്രാന് ഖാനാണ് ദേശീയ ടീമിന്റെ നിലവാരം ഉയര്‍ത്താനായി ഡിപ്പാര്‍ട്മെന്റല്‍ ക്രിക്കറ്റ് സംവിധാനം നിര്‍ത്തലാക്കിയത്. ഇതോടെ ആയിരത്തോളം ക്രിക്കറ്റര്‍മാര്‍ക്ക് കളിക്കാനുള്ള അവസരം നഷ്ടമാവുകയായിരുന്നു.
https://www.facebook.com/Malayalivartha