Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...


മകളുടെ കാമുകനും അമ്മയും ചേർന്ന് മെനഞ്ഞ തിരക്കഥ; നിരപരാധിയായ അച്ഛൻ ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ സത്യം ജയിച്ചപ്പോൾ നഷ്ടമായത് മകന്റെ ഭാവി!


ഗർഭിണികളായ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കു കാക്കി സൽവാർ കമ്മീസും ഷാളും സാൻഡലുകളും..സർക്കാരിന് വേണ്ടി കയ്യടിച്ച് ജനം.. നിരന്തരമായി ഉയർന്നുവന്നിരുന്ന പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഇത്..


വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):


യുഎസ് സൈനികരെ കൊല്ലുന്ന പൗരന്മാര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്‍.. 30,000 ഡോളര്‍ ലഭിക്കും.. ധൈര്യം കാണിക്കുന്നത് ഇറാന്‍ സ്ത്രീകളാണെങ്കില്‍ 60,000 ഡോളര്‍ നല്‍കും..

ഭീകരമിത്!!!കണ്ടെയ്‌നറിനുള്ളില്‍ 39 മൃതദേഹങ്ങള്‍; ഞെട്ടലോടെ ലോകം

23 OCTOBER 2019 04:27 PM IST
മലയാളി വാര്‍ത്ത

More Stories...

സംഘര്‍ഷത്തില്‍ ഇടപെട്ടാല്‍ സൈനിക നടപടി; ഒമാനെതിരെ ഭീഷണിയുമായി ട്രംപ്

യുഎസ് സൈനികരെ കൊല്ലുന്ന പൗരന്മാര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്‍.. 30,000 ഡോളര്‍ ലഭിക്കും.. ധൈര്യം കാണിക്കുന്നത് ഇറാന്‍ സ്ത്രീകളാണെങ്കില്‍ 60,000 ഡോളര്‍ നല്‍കും..

യുദ്ധം തുടങ്ങി..!ഒറ്റ രാത്രി 822 ഡ്രോണുകൾ സംഹാര താണ്ഡവം റഷ്യ നിന്ന് കത്തി..! ചാരം..!വെയര്‍ഹൗസ് തീക്കുണ്ഡം

അഴുക്കുചാലില്‍ നിന്ന് 18കാരന് കിട്ടിയത് കോടികളുടെ സ്വര്‍ണ്ണം

ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം.., മണിക്കൂറുകൾക്ക് ശേഷം 47 പേർ കൊല്ലപ്പെട്ടു.. റിക്ടർ സ്കെയിലിൽ 6 രേഖപ്പെടുത്തിയ ഭൂകമ്പം..രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനങ്ങളും ദുഷ്കരമായി..

ലോകം ഏറെ ഞെട്ടുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഒരു കണ്ടെയ്‌നറിനുള്ളിൽ നിന്നും 39 മൃതദേഹങ്ങള്‍. കിഴക്കന്‍ ലണ്ടനിൽ നിന്നും പുറത്ത് വന്ന ഈ വാർത്തയിൽ അറിഞ്ഞ് ലോകമാകെ ഞെട്ടിയിരിക്കുകയാണ്. വാർത്തയിലേക്ക്. കിഴക്കന്‍ ലണ്ടനിലെ ഗ്രേസിലാണ് കണ്ടെയ്‌നർ കണ്ടെത്തിയത്. കണ്ടെയ്‌നറിന്റെ ഉള്ളിൽ നിന്നും 39 മൃതദേഹങ്ങള്‍ കണ്ടെത്തിയെന്ന് ബ്രിട്ടിഷ് പൊലീസ് അറിയിച്ചു. ബള്‍ഗേറിയയില്‍നിന്നുള്ള കണ്ടെയ്‌നര്‍ ആയിരിക്കാമെന്നാണ്‌ പ്രാഥമിക നിഗമനം. ഗ്രേസിലെ ഒരു വ്യവസായ പാര്‍ക്കിനുള്ളില്‍ നിന്നുമാണ് മൃതദേഹങ്ങള്‍ അടങ്ങിയ കണ്ടെയ്‌നര്‍ കണ്ടെത്തിയത്. ഇത്തരത്തിൽ ഒരു സംഭവം തികച്ചും ദൗര്‍ഭാഗ്യകരമാണെന്ന് എസെക്‌സ് പൊലീസ് അറിയിക്കുയുണ്ടായി. കണ്ടെയ്‌നറിന്റെ ഉള്ളിൽ എങ്ങനെ 39 മൃതദേഹങ്ങള്‍ വന്നുവെന്നും എന്താണ് സംഭവിച്ചതെന്നുംവിശദമായി അന്വേഷിക്കാൻ പോലീസ്ആരംഭിച്ചു.ഈ സംഭവം കാര്യ ക്ഷമമായി തന്നെ അന്വേഷിക്കുമെന്ന് ബ്രിട്ടീഷ് പ്രധാന മന്ത്രി ബോറിസ് ജോൺസൻ പറഞ്ഞു.

വാഹനം ഓടിച്ച് വന്ന ഡ്രൈവറെ അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി.  ഡ്രൈവർ 25 വയസ്സുകാരനാണ്‌. ഇയാൾ വടക്കൻ അയർലൻഡ് സ്വദേശി കൂടിയാണ്. ആ മൃതദേഹങ്ങളിൽ ഒരു കുട്ടിയുമുൾപ്പെടുമെന്ന് എസെക്സ് പൊലീസ് അറിയിച്ചു. ബുധനാഴ്ച പുലർച്ചെ 1.40നായിരുന്നു സംഭവം അറിഞ്ഞത്. അപ്പോൾ തന്നെ ആംബുലൻസുള്‍പ്പെടെയുള്ള സൗകര്യങ്ങൾ സ്ഥലത്ത് എത്തിച്ചിരുന്നതായി പൊലീസ് പറഞ്ഞു.പ്രാദേശിക സമയം പുലര്‍ച്ചെ രണ്ട് മണിയോടെയാണ് പോലീസ് സംഘം ലോറി പരിശോധിച്ചത്. അപ്പോഴായിരുന്നു ഈ ഞെട്ടിക്കുന്ന കാഴ്ച്ച കണ്ടത്. ബള്‍ഗേറിയയില്‍ രജിസ്റ്റര്‍ ചെയ്ത ലോറി കഴിഞ്ഞ ശനിയാഴ്ചയാണ് ബ്രിട്ടനില്‍ പ്രവേശിച്ചതെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു.  മൃതദേഹം കണ്ടെത്തിയ എസക്‌സില്‍നിന്നും ഏകദേശം 480 കിലോമീറ്ററോളം അകലെയുള്ള ഹോളിഹെഡ് തുറമുഖം വഴിയാണ് ലോറി ബ്രിട്ടനിലെത്തിയത്. അയര്‍ലന്‍ഡില്‍നിന്നും ബ്രിട്ടനിലേക്കുള്ള പ്രധാനപാതയാണിത്. ഏറെ ശ്രമകരമാണെങ്കിലും മരിച്ചവരെക്കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും ലോറി ഡ്രൈവറെ ചോദ്യം ചെയ്യുകയാണെന്നും അധികൃതര്‍ അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് താത്കാലികമായി അടച്ചു.

ഡാർട്ട്ഫോർഡ് ക്രോസിംഗിന് സമീപമുള്ള സൈറ്റിലേക്ക് പാരാമെഡിക്കുകളെയും വിളിച്ചെങ്കിലും ലോറിയുടെ ഉള്ളിലുള്ള ആരെയും രക്ഷിക്കാനായില്ല. ഏരിയൽ ചിത്രങ്ങൾ പരിശോധിച്ചപ്പോൾ ലോറിയുടെ പുറകിൽ സ്‌ക്രീനുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും ഫോറൻസിക് കൂടാരങ്ങൾ സമീപത്ത് സ്ഥാപിച്ചിട്ടുണ്ടെന്നും മനസിലാക്കൻ കഴിഞ്ഞു. ലോറി ബൾഗേറിയയിൽ നിന്നാണ് വന്നതെങ്കിൽ ഹോളിഹെഡ് വഴി ബ്രിട്ടനിലേക്ക് പോകുന്നത് തെറ്റായ മാർഗമാണ് എന്ന് അന്വേഷകർ കണ്ടെത്തി. ഡോവർ, കലൈസ് തുടങ്ങിയ സ്ഥലങ്ങളിൽ സുരക്ഷയും പരിശോധനയും വർദ്ധിപ്പിച്ചിട്ടുണ്ടെന്ന് ആളുകൾ പറയുന്നു, അതിനാൽ ചെർബർഗിൽ നിന്നോ റോസ്‌കോഫിൽ നിന്നോ റോസ്ലെയറിലേക്കും തുടർന്ന് ഡബ്ലിനിലേക്കുള്ള റോഡിലേക്കും പോകാനുള്ള എളുപ്പമാർഗ്ഗമായി ഈ വഴി ഉപയോഗിക്കുന്നു. ഏതായാലും ഇതിന് പിന്നിലുള്ള രഹസ്യം അറിയാൻ ലോകം കാത്തിരിക്കുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹണിമൂണിനിടെ ആര്‍ത്തവമുണ്ടായതിന്റെ പേരില്‍ ഭര്‍ത്താവ് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി യുവതി  (5 hours ago)

ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത്ത് അറസ്റ്റില്‍  (5 hours ago)

സംഘര്‍ഷത്തില്‍ ഇടപെട്ടാല്‍ സൈനിക നടപടി; ഒമാനെതിരെ ഭീഷണിയുമായി ട്രംപ്  (6 hours ago)

ഇനി മുതല്‍ എല്ലാ ഔദ്യോഗിക രേഖകളിലും സംസ്ഥാനത്തിന്റെ പേര് കേരളം ; ബില്ലിന് അംഗീകാരം നല്‍കി രാഷ്ട്രപതി ദ്രൗപദി മുര്‍മു  (6 hours ago)

പ്രവാസികൾക്ക് പദവികൾ നഷ്ടമാകും സൗദിയിൽ വമ്പൻ നീക്കം..!24 നഴ്‌സുമാര്‍ ഇഞ്ചിനിച്ചായി മരിച്ചു..അതിന് മുൻപേ ആ നീക്കം  (6 hours ago)

പതിനെട്ടുകാരിയെ വെട്ടി കൊന്ന പ്രതിയെ കൊലപാതകി ആണെന്ന് അറിയാതെ പോലീസ് തൂക്കി കസ്റ്റഡിയിൽ മോങ്ങലും നിലവിളിയും  (6 hours ago)

തിരുവനന്തപുരത്ത് VVR നേരിട്ടിറങ്ങി...! മേയറെ കണ്ട് ബംഗാളികൾ ഓടി ..! ബുൾഡോസർ ഇറക്കി തൂക്കി  (6 hours ago)

വീട്ടില്‍ 65കാരന്റെ കൈയും കാലും കെട്ടിയിട്ട് മൃതദേഹം കണ്ട് ഞെട്ടി കൊച്ചുമകൾ 6 പവൻ കാണാനില്ല..കള്ളൻ തൂക്കി  (7 hours ago)

തിരുവനന്തപുരം ഐരാണിമുട്ടത്ത് മെഡിക്കല്‍ കോളജിലെ കുടിവെള്ള ടാങ്കില്‍ ചത്ത നായ ചൂഞ്ഞളിഞ്ഞ് കുടിവെള്ളം...!  (7 hours ago)

60 ദിവസത്തെ കാലാവധി ഇന്ന് തീരുന്നു US പടയാളികളുടെ തലയെടുക്കാൻ ഇറാനിയൻ വനിതകളെ ഇറക്കി IRGC ഇറാനെ മുച്ചൂടും മുടിക്കുമെന്ന് US !! ഗ്രാൻഡ് മൊസാലയിൽ പെണ്ണുങ്ങളിറങ്ങി  (7 hours ago)

അവകാശികളില്ലാത്ത 791 വാഹനങ്ങള്‍ ലേലം ചെയ്യുന്നു  (7 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യാത്തതില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി  (8 hours ago)

സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ പേരും ഒ പി സമയവും പ്രദര്‍ശിപ്പിക്കണമെന്ന് മന്ത്രി  (9 hours ago)

ഗായകന്‍ അഫ്‌സലിന്റെ മകള്‍ വിവാഹിതയായി  (10 hours ago)

6220 കോടി രൂപയുടെ കാര്‍ഷിക വായ്പ എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി വിജയ്  (10 hours ago)

Malayali Vartha Recommends