ഓസ്ട്രേലിയയില്‍ വീണ്ടും കാട്ടുതീ പടരുന്നു.... തലസ്ഥാനനഗരിയായ കാന്‍ബെറയില്‍ പുക വ്യാപിച്ചത് മൂലം കാന്‍ബറ വിമാനത്താവളത്തില്‍ നിന്നുമുള്ള സര്‍വീസുകള്‍ മുടങ്ങി
ഓസ്ട്രേലിയയില്‍ വീണ്ടും കാട്ടുതീ പടരുന്നു. അന്തരീക്ഷ താപനിലയിലുണ്ടായ വര്‍ധനയും ശക്തമായ കാറ്റുമാണ് വീണ്ടും കാട്ടുതീ പടരാന്‍ കാരണമായത്.കനത്ത ചൂടിനെയും ശക്തമായ കാറ്റിനെയും തുടര്‍ന്ന് ഓസ്ട്രേലിയയുടെ തെക്ക് കിഴക്കന്‍ ഭാഗത്ത് വീണ്ടും കാട്ടുതീ വ്യാപിച്ചതോടെ സിഡ്നി വിഷപ്പുക കൊണ്ട് മൂടി.തലസ്ഥാനനഗരിയായ കാന്‍ബെറയില്‍ പുക വ്യാപിച്ചത് മൂലം കാന്‍ബറ വിമാനത്താവളത്തില്‍ നിന്നുമുള്ള സര്‍വീസുകള്‍ മുടങ്ങി.
സര്‍വീസുകളെ ബാധിക്കുമെന്നതിനാല്‍ വിമാനത്താവളം താത്ക്കാലികമായി അടക്കുന്നതായി അധികൃതര്‍ അറിയിച്ചു. കാട്ടുതീ വളരെ വേഗത്തില്‍ മറ്റു പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നത് പലയിടങ്ങളിലും റോഡിലൂടെയുള്ള ഗതാഗതത്തിന് തടസം സൃഷ്ടിക്കുന്നതായും ട്രാഫിക് പൊലീസ് ട്വിറ്ററില്‍ കുറിച്ചു. ഈ പ്രദേശങ്ങളിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്നും അധികൃതരുടെ നിര്‍ദേശമുണ്ട്.
"
https://www.facebook.com/Malayalivartha