ഡെലിവറി ബോയിക്ക് 18 വര്‍ഷം തടവ് ശിക്ഷ, ചെയ്ത കുറ്റം, ഭക്ഷണത്തില്‍ തുപ്പി!
തുര്‍ക്കിയിലെ എസ്കിസെബിറില് 2017-ല്‍ ഭക്ഷണത്തില്‍ തുപ്പിയതിന് ഒരു ഡെലിവറി ബോയിക്കെതിരേ കേസെടുത്തിരുന്നു.
ആ സംഭവത്തില്‍ ഇപ്പോള്‍ കോടതി വിധി വന്നു. ബുറാക് എന്ന് പേരുള്ള ആ ഡെലിവറി ബോയിയ്ക്ക് 18 വര്‍ഷത്തെ തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. തടവ് ശിക്ഷ കൂടാതെ 600 യൂറോ ഇയാള്‍ പിഴ നല്‍കണം.
ഉപഭോക്താവ് പിസയാണ് ഓര്‍ഡര്‍ ചെയ്തത്. ഇയാള്‍ താമസിക്കുന്ന അപ്പാര്‍ട്ട്മെന്റില്‍ എത്തിയ ഡെലിവറി ബോയി പിസയില്‍ തുപ്പിയതിന് ശേഷം നല്‍കുകയായിരുന്നു. ഇവിടെ സ്ഥാപിച്ചിരുന്ന സിസിടിവിയിലാണ് ഈ ദൃശ്യങ്ങള്‍ പതിഞ്ഞത്.
സംഭവം പുറത്തായതോടെ ഇയാള്‍ക്കെതിരെ കേസ് രജിസ്ട്രര്‍ ചെയ്തു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചിരുന്നു. എന്നാല്‍ ഇയാള്‍ ഭക്ഷണത്തില്‍ തുപ്പാനുള്ള കാരണം വ്യക്തമല്ല.
https://www.facebook.com/Malayalivartha