തൂര്ക്കിയിലുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 36 ആയി... 1600ഓളം പേര്‍ക്ക് പരിക്ക്
കിഴക്കന്‍ തുര്‍ക്കിയിലെ എലാസിഗ് പ്രവിശ്യയില്‍ വെള്ളിയാഴ്ചയുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 36 ആയി. അതിശക്തമായ ഭൂകമ്പത്തില്‍ 1,600 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തകര്‍ന്നു വീണ കെട്ടിടങ്ങള്‍ക്കിടയില്‍ നിന്നു 45 പേരെ രക്ഷപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. റിക്ടര്‍ സ്കെയിലില്‍ 6.8 രേഖപ്പെടുത്തിയ ഭൂകമ്പം വെള്ളിയാഴ്ച വൈകിട്ട് പ്രാദേശിക സമയം രാത്രി 8.55 ഓടെയാണ് അനുഭവപ്പെട്ടത്. ആറോളം പേര് ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ അകപ്പെട്ടിരിക്കുകയാണെന്നാണ് വിവരം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും തുര്‍ക്കി മന്ത്രാലയം അറിയിച്ചു.
ഭൂകമ്പത്തില്‍ മുപ്പതോളം കെട്ടിടങ്ങള്‍ നിലംപൊത്തിയിരുന്നു. കേടുപാടുണ്ടായ ഭവനങ്ങളിലേക്കു മടങ്ങാന്‍ ജനങ്ങള്‍ മടികാണിച്ചു. ജനങ്ങള്‍ക്കു താമസിക്കാന്‍ 1600നു മുകളില്‍ താത്കാലിക കൂടാരങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha