ജപ്പാന് ആഡംബരക്കപ്പല്‍ ഡയമണ്ട് പ്രിന്‍സസിലെ മൂന്നാമത്തെ ഇന്ത്യക്കാരനും കൊറോണ വൈറസ് ബാധ

ജപ്പാന് ആഡംബരക്കപ്പല്‍ ഡയമണ്ട് പ്രിന്‍സസിലെ മൂന്നാമത്തെ ഇന്ത്യക്കാരനും കൊറോണ വൈറസ് ബാധ. ഈ വിവരം സ്ഥിരീകരിച്ചിരിക്കുകയാണ് . ഇയാളെ ചികിത്സക്കായി ആശുപത്രിയിലേക്കു മാറ്റിയതായി ടോക്കിയോയിലെ ഇന്ത്യന്‍ എംബസി അറിയിക്കുകയും ചെയ്തു .കൊറോണ സ്ഥിരീകരിച്ച ഇന്ത്യക്കാരായ മൂവരും കപ്പല്‍ ജീവനക്കാരാണ്. ഇവരുമായി ബന്ധപ്പെടുന്നുണ്ടെന്നും ഇവരുടെ ആരോഗ്യനില മെച്ചപ്പെടുന്നുണ്ടെന്നും എംബസി അറിയിക്കുകയും ചെയ്തു .
യാത്രക്കാരും, ജീവനക്കാരുമടക്കം 138 ഇന്ത്യക്കാരാണ് കപ്പലില്‍ ഉള്ളത് . വൈറസ് ബാധിതരായവരെ ആശുപത്രിയിലെത്തിച്ച് ആവശ്യമായ ചികിത്സ നല്‍കുന്നുണ്ടെന്നും ജാപ്പനീസ് അധികൃതര്‍ പറഞ്ഞു . ഫെബ്രുവരി മൂന്നാം തീയതിയായിരുന്നു കപ്പല്‍ പിടിച്ചിട്ടത്. കപ്പലില്‍ സഞ്ചരിച്ച് ഹോങ്കോങ്ങില്‍ ഇറങ്ങിയ ആളില്‍ വൈറസ് ബാധ കണ്ടെത്തിയതോടെയായിരുന്നു ഈ നടപടി സ്വീകരിച്ചിരിക്കുന്നത് . 3,700 പേര്‍ കപ്പലിലുണ്ടായിരുന്നു ഇതില്‍ 1,100 പേര്‍ കപ്പലിലെ ജീവനക്കാരാണ്. കപ്പലിലെ 218 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചുകഴിഞ്ഞു.
https://www.facebook.com/Malayalivartha
























