ഇറാഖിലെ യുഎസ് എംബസിക്ക് സമീപം വീണ്ടും റോക്കറ്റ് ആക്രമണം ; ഇറാനെന്നു സംശയം ; യുഎസ് സൈനികവൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ എഫ് പിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്; കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ഇറാഖിലെ യുഎസ് കേന്ദ്രങ്ങള്‍ക്ക് നേരെ നടക്കുന്ന 19ാമത്തെ ആക്രമണമാണിത്

ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ യുഎസ് എംബസിക്ക് സമീപം വീണ്ടും റോക്കറ്റ് ആക്രമണം. യുഎസ് സൈനികവൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ എഫ് പിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ന് പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ഇറാഖിലെ യുഎസ് കേന്ദ്രങ്ങള്‍ക്ക് നേരെ നടക്കുന്ന 19ാമത്തെ ആക്രമണമാണിത്. അതീവസുരക്ഷാമേഖലയായ ഇവിടെ പല തവണ സ്‌ഫോടനശബ്ദങ്ങള്‍ കേട്ടതായി എ എഫ് പി കറസ്‌പോണ്ടന്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആരെങ്കിലും കൊല്ലപ്പെട്ടതായി വിവരമില്ല.
എന്തെങ്കിലും ചെറിയ പ്രകോപനമുണ്ടായാല്‍ പോലും യുഎസിനേയും ഇസ്രയേലിനേയും ആക്രമിക്കുമെന്ന് ഫെബ്രുവരി 13ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. മേജര്‍ ജനറല്‍ ഹൊസ്സീന്‍ സലാമി ആണ് ഇക്കാര്യം പറഞ്ഞത്. ഇറാനാണ് ഇതിന് പിന്നിലെന്ന് യുഎസ് സൈനികവൃത്തങ്ങള്‍ സംശയിക്കുന്നു. ഖുദ്‌സ് ഫോഴ്‌സ് തലവനായിരുന്ന കാസിം സുലൈമാനിയെ യുഎസ് വധിച്ചതിന് ശേഷമാണ് യുഎസ് കേന്ദ്രങ്ങള്‍ ആക്രമിക്കുന്ന മുന്നറിയിപ്പ് ഇറാന്‍ നല്‍കിത്തുടങ്ങിയത്. ഇതിന് മുമ്പ് തന്നെ ഹോര്‍മുസ് കടലിടുക്കില്‍ കപ്പലുകളുമായി ബന്ധപ്പെട്ട് ഇറാന്‍ യുഎസും യുകെയുമായി സംഘര്‍ഷത്തിലായിരുന്നു.
കഴിഞ്ഞ മാസവും ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലുള്ള അമേരിക്കന്‍ എംബസിക്കു സമീപത്ത് റോക്കറ്റ് ആക്രമണം നടന്നിരുന്നു . അഞ്ച് റോക്കറ്റുകള്‍ എംബസിക്ക് സമീപം പതിച്ചതായാണ് അന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തത് . . റോക്കറ്റ് ആക്രമണം നടന്നത് എന്ന പേരില്‍ അന്നത്തെ വീഡിയോകളും ട്വിറ്ററില്‍ പ്രചരിക്കുന്നുണ്ട്. അതീവസുരക്ഷാ മേഖലയായി കരുതുന്ന ഗ്രീന്‍ സോണിലാണ് എംബസി.
ബാഗ്ദാദില്‍ അമേരിക്കന്‍ എംബസിക്ക് നേരെയും റോക്കറ്റ് ആക്രമണം നടന്നിരുന്നു. ബാഗ്ദാദിന് സമീപമുള്ള സഫറാനിയ ജില്ലയില്‍ നിന്ന് തൊടുത്ത മൂന്ന് റോക്കറ്റുകളാണ് എംബസിക്ക് നേരെ വന്ന് പതിച്ചത്. ആക്രമണത്തിന് പിന്നാലെ വ്യോമാക്രമണ മുന്നറിയിപ്പ് സൈറണ്‍ മുഴങ്ങിയതായി വാര്‍ത്താ ഏജന്‍സികള്‍ അന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
https://www.facebook.com/Malayalivartha
























