ജപ്പാനിലെ യോക്കോഹാമ തീരത്ത് ക്വാറന്റൈന് ചെയ്തിട്ടിരിക്കുന്ന ഡയമണ്ട് പ്രിന്‍സസ് എന്ന ഉല്ലാസകപ്പലിലെ ഒരു യാത്രക്കാരന് കൂടി കൊറോണ ബാധിച്ചു മരിച്ചു
ജപ്പാനിലെ യോക്കോഹാമ തീരത്ത് ക്വാറന്റൈന് ചെയ്തിട്ടിരിക്കുന്ന ഡയമണ്ട് പ്രിന്‍സസ് എന്ന ഉല്ലാസകപ്പലിലെ ഒരു യാത്രക്കാരന് കൂടി കൊറോണ ബാധിച്ചു മരിച്ചു. ഇതോടെ കപ്പലിലെ യാത്രക്കാരില്‍ കൊറോണ ബാധിച്ചു മരിച്ചവരുടെ എണ്ണം നാലായി. എണ്‍പതിനു മുകളില്‍ പ്രായമുള്ള യാത്രക്കാരനാണ് മരിച്ചത്. ന്യൂമോണിയ മൂലമായിരുന്നു മരണം.
കപ്പലിലെ യാത്രക്കാരില്‍ രണ്ടു പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ കപ്പലിലെ 691 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. 3711 പേരാണ് കപ്പലില്‍ ഉണ്ടായിരുന്നത്. ഇവരില്‍ 1,000 പേരെ വിട്ടയച്ചു. 14 ദിവസത്തെ നിരീക്ഷണത്തിനു ശേഷം ഇവരുടെ ശ്രവ പരിശോധനയില്‍ രോഗം ഇല്ലെന്ന് കണ്ടാണ് വിട്ടയച്ചത്.
"
https://www.facebook.com/Malayalivartha