Widgets Magazine
22
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..


കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ അപായകരമായി വര്‍ധിച്ചു വരുന്നതായി യു.എന്‍ റിപ്പോര്‍ട്ട്

10 MARCH 2015 01:03 PM IST
മലയാളി വാര്‍ത്ത.

ആഗോള വ്യാപകമായി തന്നെ സ്ത്രീകള്‍ക്കെതിരെ പീഡന ശ്രമങ്ങള്‍ വര്‍ദ്ധിച്ച് വരുന്നതായി യു.എന്‍ റിപ്പോര്‍ട്ട്. ഇതേ കുറിച്ച് യു.എന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് തിങ്കളാഴ്ചയാണ് യു.എന്‍ ജനറല്‍ സെക്രട്ടറി ബാന്‍ കി മൂണ്‍ യു.എന്‍ പൊതുസഭയില്‍ അവതരിപ്പിച്ചത്. സാമൂഹിക രാഷ്ട്രീയ രംഗത്തെല്ലാം സ്ത്രീ മുന്നേറ്റം ഉണ്ടായിട്ടുണ്ടെങ്കിലും സ്ത്രീകള്‍ക്കെതിരായുള്ള അതിക്രമങ്ങള്‍ അപായകരമാം വിധം ഉയര്‍ന്ന് വരുന്നതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
ലോകത്താകമാനം നടത്തിയ പഠനത്തില്‍ 35 ശതമാനം വരുന്ന സ്ത്രീകള്‍ തങ്ങള്‍ പീഡന ശ്രമത്തിന് ഇരയായിട്ടുണ്ടെന്ന് വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് കൂടാതെ 18 വയസിന് താഴെ വരുന്ന പെണ്‍കുട്ടികളില്‍ പത്തിലൊന്നു പേരും ലൈംഗിക വേഴ്ചക്ക് പ്രേരിപ്പിക്കപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്ത്രീകളോടുള്ള അതിക്രമങ്ങളുടെ കാര്യത്തില്‍ ധനിക, ദരിദ്ര വ്യത്യാസമില്ലാതെ എല്ലാ രാജ്യങ്ങളും കുറ്റക്കാരാണ്. നിലവില്‍ 38 ശതമാനം വരുന്ന സ്ത്രീകള്‍ കൊല്ലപ്പെടുന്നത് തങ്ങളുടെ പങ്കാളികളുടെ കൈകളാലാണെന്നുള്ള ഞെട്ടിക്കുന്ന കണക്കുകളും യു.എന്‍ നിരത്തുന്നുണ്ട്.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ കാരണം ഉണ്ടാകുന്ന സാമ്പത്തിക നഷ്ടവും വലുതാണെന്ന് സംഘടന ചൂണ്ടിക്കാണിക്കുന്നു ഏകദേശം 4 ട്രില്ല്യണ്‍ ഡോളറിന്റെ സാമ്പത്തിക നഷ്ടമാണ് ഇത്തരം വിവേചനങ്ങളിലൂടെ സാമ്പത്തിക വ്യവസ്ഥക്ക് ഉണ്ടാവുന്നതെന്നും പഠനങ്ങളെ ഉദ്ധരിച്ച് യു.എന്‍ റിപ്പോര്‍ട്ട് പറയുന്നു. നിലവില്‍ ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരെ മിക്കവാറും രാജ്യങ്ങളില്‍ നിയമങ്ങള്‍ നില നില്‍ക്കുന്നുണ്ടെങ്കിലും അവയെല്ലാം നിര്‍ബന്ധപൂര്‍വ്വം നടപ്പിലാക്കപ്പെടുന്നില്ലെന്നും നൈജീരിയ പോലുള്ള രാജ്യങ്ങളില്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ ഭാര്യമാരെ അടിക്കാന്‍ ഭര്‍ത്താക്കന്‍മാര്‍ക്ക് നിയമപരമായ അനുമതി നല്‍കപ്പെടുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കപ്പെടുന്നു. പലപ്പോഴും പീഡന ശ്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോവുന്നതായും ചില യൂറോപ്യന്‍ രാഷ്ട്രങ്ങളില്‍ സംഘടന നടത്തിയ പഠനങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കായിക താരത്തെ പീഡിപ്പിച്ചെന്ന് പരാതിയില്‍ കോച്ചിനെതിരെ പോക്‌സോ കേസ്  (13 minutes ago)

മസാജ് സെന്ററില്‍ അനാശാസ്യവൃത്തികളില്‍ ഏര്‍പ്പെട്ട പ്രവാസികള്‍ അറസ്റ്റില്‍  (26 minutes ago)

എംഡിഎംഎയുമായി യുവാവ് പിടിയില്‍  (28 minutes ago)

സ്റ്റാര്‍ബക്‌സിന്റെ ഗ്ലോബല്‍ കേപബിലിറ്റി സെന്റര്‍ തമിഴ്‌നാട്ടില്‍ ആരംഭിക്കുന്നതിനായി ധാരണാപത്രം ഒപ്പിട്ടു  (44 minutes ago)

എംഡിഎംഎയുമായി യുവാവ് പിടിയിൽ; ലഹരിക്കടത്തിൽ അന്വേഷണം ഊർജിതമാക്കുമെന്ന് പൊലീസ്  (1 hour ago)

പശ്ചിമേഷ്യൻ യുദ്ധത്തിന്‍റെ സാഹചര്യത്തിലടക്കം നിർണായകമായ ഐക്യരാഷ്ട്രസഭയുടെ 81 -ാമത് ജനറൽ അസംബ്ലിയുടെ പൊതുചർച്ചയ്ക്ക് ന്യൂയോർക്കിലെ യു എൻ ആസ്ഥാനത്ത് തുടക്കമായി  (1 hour ago)

കമല പേടിച്ച ദിവസം ഇന്ന് വീണയുടെ ജാതകത്തിലെ ജയിൽവാസം അച്ചട്ടാകുന്നു CM-ന്റെ കക്ഷത്ത് വിജയൻറെ തല  (1 hour ago)

തച്ചങ്കരിക്ക് കൊമ്പില്ല, ഒരു മരവിക്കലുമില്ല കട്ടയ്ക്ക് കോടതി..! അപ്പീൽ എത്തിയതും കോടതിയിൽ നടന്നത്  (1 hour ago)

വിനുമോഹനും വിദ്യയും വിവാഹമോചിതരായി  (1 hour ago)

മരവിച്ച് ആനും അഞ്ചനയും ശവപ്പെട്ടിക്കടുത്ത് പെൺമക്കൾ..! പൊട്ടിക്കരഞ്ഞ് പ്രവാസി കുടുംബം ദുബായിൽ 10 ദിവസം അവധി  (1 hour ago)

ആകാശം ക്യാന്‍വാസാക്കി മോണാലിസയെ വരച്ച് പൈലറ്റ്  (1 hour ago)

"വിജയാ, SIT SIT എന്ന് കേട്ടിട്ടുണ്ടോ?" കത്തിക്കയറി രാഹുൽ.. 'വിജയന്റെ രോമം പറിച്ചു തരും'..'സഖാക്കന്മാർക്ക് കുരുപൊട്ടിയാൽ SIT കത്തിക്കുമെന്ന്'..!  (1 hour ago)

CODE 100 പ്രഖ്യാപിച്ച് ഇറാൻ; യുദ്ധം ഉടൻ... DEFCON 1 ടെഹ്റാനിൽ സ്ഫോടനം; IRGC-ക്ക് മുന്നറിയിപ്പ്... എന്തിനും തയ്യാറായിരിക്കുക!  (1 hour ago)

ഹോര്‍മൂസ് കടലിടുക്ക് ഏഴ് ദിവസത്തിനുള്ളില്‍ തുറക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഇറാന്‍  (1 hour ago)

തൃശൂരില്‍ പൊലീസ് വാഹനം യുവാക്കളെ ഇടിച്ചത് ബോധപൂര്‍വ്വമെന്ന് പരിക്കേറ്റ യുവാവിന്റെ കുടുംബം  (1 hour ago)

Malayali Vartha Recommends