Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മുഖ്യമന്ത്രി വി.ഡി. സതീശനും അദ്ദേഹത്തിന്റെ മാതാവിനുമെതിരെ അധിക്ഷേപകരമായ പരാമർശം.. എൽഡിഎഫ് പ്രവർത്തകയ്ക്കെതിരെ പോലീസ് കേസെടുത്തു..


ഒരു വിമാനം തകർക്കാൻ കോ-പൈലറ്റ് നടത്തിയ നീക്കം..ലോകത്തെ മുഴുവൻ നടുക്കിയിരിക്കുകയാണ്..കൂട്ടക്കൊലകള്‍ നടത്താന്‍ ശത്രുക്കള്‍..രക്ഷകനായത് ഇന്ത്യൻ പൈലറ്റ്..


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..

മുന്‍ പ്രവചനങ്ങൾ സത്യമാകുന്നുവോ? അമേരിക്കയിലും ഓസ്‌ട്രേലിയയിലുമെല്ലാം കോവിഡ് മരണം... എന്തു ചെയ്യണമെന്നറിയാതെ ലോക രാജ്യങ്ങള്‍; ലോകം കോവിഡിന്റെ പിടിയിലോ?

02 MARCH 2020 08:53 AM IST
മലയാളി വാര്‍ത്ത

More Stories...

ഒരു വിമാനം തകർക്കാൻ കോ-പൈലറ്റ് നടത്തിയ നീക്കം..ലോകത്തെ മുഴുവൻ നടുക്കിയിരിക്കുകയാണ്..കൂട്ടക്കൊലകള്‍ നടത്താന്‍ ശത്രുക്കള്‍..രക്ഷകനായത് ഇന്ത്യൻ പൈലറ്റ്..

വിമാനത്തിനുള്ളിലുണ്ടായ ആക്രമണം... ഗുരുതര പരിക്കേറ്റിട്ടും ധീരമായി പോരാടി 180ലേറെ യാത്രക്കാരുടെ ജീവന്‍ രക്ഷിച്ച ഇന്ത്യന്‍ പൈലറ്റിനെ അഭിനന്ദിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി

നിര്‍ബന്ധിത ശിരോവസ്ത്രം ധരിക്കാതെ പൊതുവേദിയില്‍ പാട്ടുപാടി..പ്രമുഖ ഗായികയ്ക്ക് 74 ചാട്ടവാറടി ശിക്ഷ..ഇറാനിൽ വീണ്ടും ക്രൂരത..

മൊറോക്കോയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത പ്രധാനമന്ത്രിപദത്തിലേക്ക്....

അമേരിക്കൻ ഫെഡറൽ ഗവൺമെന്റിന്റെ ഔദ്യോഗിക ഭരണനിർവ്വഹണ പ്രവർത്തനങ്ങളിൽ ഇനി മുതൽ 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ്' (AI) എന്ന പദപ്രയോഗത്തിന് പകരം 'സൂപ്പർ ഇന്റലിജൻസ് എന്ന് ഉപയോഗിക്കാൻ നിർദ്ദേശിച്ച് യുഎസ് പ്രസിഡന്റ്

കോവിഡ് പടർന്ന് പിടിക്കുന്നതോടെ ആശങ്കയുടെ മുള്മുനയിലാണ് ലോകരാജ്യങ്ങൾ. വാഷിംഗ്ടണ്‍ കിങ് കൗണ്ടിയില്‍ ആദ്യ കോവിഡ് മരണം സ്ഥിരീകരിച്ചതോടെ അമേരിക്കയും ഭീതിയിലാണ്. രാജ്യത്ത് 22 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചെന്നും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തേക്കാമെന്നും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. പ്രഭവ കേന്ദ്രമായ ചൈനയില്‍ വൈറസ് സ്ഥിരീകരിക്കുന്നവരുടെ എണ്ണവും മരണവും കുറഞ്ഞുവരുമ്ബോള്‍ ചൈനയ്ക്ക് പുറത്ത് കൂടുതല്‍ രാജ്യങ്ങളില്‍ മരണം സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. അമേരിക്കയിലും ഓസ്‌ട്രേലിയയിലും കോവിഡ്-19 ബാധയെ തുടര്‍ന്നുള്ള ആദ്യ മരണം സ്ഥിരീകരിച്ചപ്പോള്‍ ഏഴു ലക്ഷത്തോളം പേരുള്ള സിയാറ്റിലെ ഏറ്റവും ജനസംഖ്യയുള്ള കിങ്കൗണ്ടിയിലാണ് മരണം സ്ഥിരീകരിച്ചിരിക്കുന്നതെന്ന് ഏറെ ആശങ്കാജനകമാണ്. അമേരിക്കയില്‍ മരിച്ചയാള്‍ക്ക് 50 വയസിനു മുകളില്‍ പ്രായമുണ്ടെന്ന് യുഎസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. യുഎസില്‍ നിലവില്‍ 60 ഓളം പേര്‍ക്ക് കോവിഡ്-19 ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ ഭൂരിപക്ഷവും ജപ്പാന്‍നില്‍ പിടിച്ചിട്ട ഡയമണ്ട് പ്രിന്‍സസ് എന്ന ആഡംബര കപ്പലിലെ യാത്രികരാണ്. പ്രഭവകേന്ദ്രമായി ചൈനയിലെ വുഹാനില്‍ വെച്ച്‌ വൈറസ് പടര്‍ന്ന ഫെബ്രുവരി ആദ്യത്തോടെ അമേരിക്കന്‍ പൗരന്‍ മരണം സംഭവിച്ചത് യുഎസ് എംബസി സ്ഥിരീകരിച്ചിരുന്നു. അതേസമയം, അമേരിക്കയ്ക്ക് പുറത്ത് യാത്ര ചെയ്തിട്ടില്ലാത്തയാള്‍ എങ്ങനെ രോഗബാധിതനായെന്ന അന്വേഷണവും പുരോഗമിക്കുന്നുണ്ട്. രാജ്യത്ത് ആദ്യ കോവിഡ് മരണം സ്ഥിരീകരിച്ചതോടെ കര്‍ശന നിര്‍ദ്ദേശങ്ങളാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നല്‍കിയിരിക്കുന്നത്. വാഷിംഗ്ടണില്‍ ഇതിനോടകം അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു കഴിഞ്ഞു. രാജ്യത്ത് ആദ്യ മരണം സ്ഥിരീകരിച്ചതോടെ കൂടുതല്‍ കര്‍ശന നിര്‍ദ്ദേശങ്ങളാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നല്‍കിയിരിക്കുന്നത്. വാഷിംഗ്ടണില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു.

 

 

വാഷിംഗ്ടണിനു പുറമെ കാലിഫോര്‍ണിയ, ഒറിഗോണ്‍ എന്നിവിടങ്ങളിലാണ് അമേരിക്കയില്‍ നിലവില്‍ വൈറസ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇറാനില്‍ നിന്നുള്ള യാത്രികര്‍ക്ക് യാത്രാ വിലക്ക് പ്രഖ്യാപിച്ചു. ദക്ഷിണ കൊറിയ, ഇറ്റലി എന്നീ രാജ്യങ്ങളിലേക്ക് യാത്രാ ചെയ്യരുതെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആശങ്ക വേണ്ടെന്നും, എല്ലാ സാഹചര്യങ്ങളും നേരിടാന്‍ രാജ്യം സജ്ജമാണെന്നും ട്രംപ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. കഴിഞ്ഞ 14 ദിവസത്തിനുള്ളില്‍ ഇറാനില്‍ യാത്ര ചെയ്ത വിദേശ പൗരന്മാര്‍ക്ക് രാജ്യത്തേയ്ക്ക് പ്രവേശനവും യുഎസ് നിരോധിച്ചു. അമേരിക്ക, മെക്‌സിക്കോ അതിര്‍ത്തികള്‍ അടക്കുന്നത് പരിഗണനയിലാണെന്നും ട്രംപ് പറഞ്ഞു. കോവിഡ് വൈറസിനെതിരേ മരുന്നു വികസിപ്പിക്കുന്നതിനായി മരുന്നു കമ്ബനികളുമായി ട്രംപ് നാളെ കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പെര്‍ത്തില്‍ മരിച്ച 78കാരനിലൂടെയാണ് ഓസ്‌ട്രേലിയയിലെ ആദ്യ കോവിഡ് മരണം സ്ഥിരീകരിച്ചത്. ജപ്പാന്‍ തീരത്ത് നങ്കൂരമിട്ട കപ്പലില്‍ വച്ചാണ് ഇയാള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇയാളുടെ ഭാര്യ പെര്‍ത്തില്‍ നിരീക്ഷണത്തിലാണ്. നിലവില്‍ 60 രാജ്യങ്ങളിലാണ് കോവിഡ-19 സ്ഥിരീകരിച്ചിരിക്കുന്നത്. 2900 ത്തോളം പേരാണ് മരണപ്പെട്ടിരിക്കുന്നത്. ലോകത്ത് 85,000 ത്തോളം പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആഗോള ഓഹരി വിപണിയ്ക്കും കോവിഡ് ബാധ കനത്ത ആഘാതമാണ് ഉണ്ടാക്കിയിരിക്കുന്നത്. കോവിഡ് ഭീക്ഷണിയെ തുടര്‍ന്ന് ലോകത്തെ ഏറ്റവും വലിയ ടൂറിസം മേളയായ ഐടിബി ബെര്‍ലിന്‍ ജര്‍മനി റദ്ദാക്കി. ഇതാദ്യമായാണ് ജര്‍മ്മനി ഐടിബി ബെര്‍ലിന്‍ റദ്ദാക്കുന്നത്. ഓഹരിവിപണിയിലെ ഇടിവിലൂടെ 36000 കോടി രൂപയുടെ നഷ്ടമാണ് മുകേഷ് അംബാനി നേരിട്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

LDF activist കേട്ടാലറയ്ക്കുന്ന വാക്കുകൾ  (8 minutes ago)

വിജയകുമാരി കൊലക്കേസ് പ്രതികൾക്ക് ജീവപര്യന്തം തടവും പിഴയും  (1 hour ago)

രണ്ട് മക്കളേയും തീർത്തത് അമ്മ തന്നെ.. കാരണം വിചിത്രം  (2 hours ago)

വി.ഡി. സതീശന് തട്ടുകിട്ടുമോ? സർക്കാരിലും കോൺഗ്രസിലും കലാപം പിണറായി തല്ലിയവർ വെറുതെ ഇരിക്കുമോ ?  (2 hours ago)

മണ്ണന്തല രഞ്ജിത് കൊലക്കേസ് വിധി പ്രസ്താവം മാറ്റിവച്ചു... ഒക്ടോബർ 6 ന് തുടർ വാദം  കേൾക്കും  (2 hours ago)

ജപ്പാനിലെ സുച്യുയുറയിൽ സമാപിച്ച ഏഴാമത് ലോക പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ ശ്രദ്ധേയനേട്ടവുമായി അബ്ദുറസാഖും അബ്ദുൽ സലാമും  (3 hours ago)

മുൻ ലോകചാമ്പ്യന്മാരായ ബ്രസീലും ഇന്ത്യയും തമ്മിലുള്ള ഐതിഹാസിക പോരാട്ടത്തിൽ ഗുഡ്‌വിൽ അംബാസഡറായി ഇന്ത്യൻ ഫുട്ബോൾ ഇതിഹാസവും മുൻ നായകനുമായ ഐ എം വിജയൻ  (3 hours ago)

ആ ഓപ്പറേഷൻ പൊളിച്ചതിങ്ങനെ..  (3 hours ago)

ഏഷ്യൻ ​ഗെയിംസ്... സെയിലിങിൽ ഇന്ത്യയ്ക്കായി വെള്ളി മെഡൽ നേടി മലയാളി താരങ്ങളായ മനു ഫ്രാൻസിസും പ്രിൻസ് നോബിൾ കിരിശിങ്കലും  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 240 രൂപയുടെ കുറവ്  (4 hours ago)

ഇന്ത്യന്‍ ഓഹരി വിപണിയിൽ നഷ്ടം... സെന്‍സെക്‌സ് 215 പോയിന്റ് താഴ്ന്ന നിലയിൽ  (4 hours ago)

സിപിഐ എമ്മിന്റെ സമുന്നത നേതാവും കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ രംഗത്തെ സജീവസാന്നിധ്യവുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ സ്മരണ പുതുക്കി നാട്...  (4 hours ago)

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റ് രണ്ടാം സെമി ഫൈനലിൽ ഇന്ത്യക്കെതിരെ ടോസ് നേടിയ ശ്രീലങ്ക ബൗളിംഗ് തെരഞ്ഞെടുത്തു  (4 hours ago)

സംസ്ഥാനത്ത് റോഡപകടങ്ങൾ കൂടുന്നത് തടയാൻ നിയമം കടുപ്പിക്കും...  (5 hours ago)

റിയാദിൽ പ്രവാസി മലയാളി താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു....  (5 hours ago)

Malayali Vartha Recommends