കൊറോണ വൈറസ് പടരുന്നതിനിടെ അമേരിക്കയില്‍ വീണ്ടും മരണം... നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന എഴുപതുകാരനാണ് മരിച്ചത്

ലോകത്തെ ഭീതിയിലാഴ്ത്തി കോവിഡ് -19 (കൊറോണ വൈറസ്) പടരുന്നതിനിടെ അമേരിക്കയില്‍ വീണ്ടും മരണം റിപ്പോര്‍ട്ട് ചെയ്തു. കൊറോണയുടെ പശ്ചാത്തലത്തില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന എഴുപതുകാരനാണ് മരിച്ചത്. ഇതോടെ വൈറസ് ബാധിച്ച് അമേരിക്കയില്‍ മരിച്ചവരുടെ എണ്ണം രണ്ടായി.കിംഗ് കൗണ്ടിയിലെ കിര്‍ക്ലാന്‍ഡ് സിറ്റിയിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 50ലേറെ പേര്‍ക്കു രോഗബാധ സംശയിക്കുന്നുണ്ട്.
ശനിയാഴ്ചയാണ് കൊറോണയെ തുടര്‍ന്ന് കിംഗ് കൗണ്ടിയില്‍ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ശനിയാഴ്ച അര്‍ധരാത്രിയാണ് അന്പതുകാരന്‍ മരിച്ചത്. തുടര്‍ന്ന് സംസ്ഥാനത്ത് ഗവര്‍ണര്‍ ജേ ഇന്‍സ്ലീ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
"
https://www.facebook.com/Malayalivartha