താജ്മഹലില്‍ കൊണ്ടുപോയില്ലെങ്കില്‍ എന്റെ ജീവനെടുക്കുമെന്ന അവസ്ഥയായി; ഒടുവില്‍ കൊണ്ടുപോയി; ഞെട്ടിക്കുന്ന മറുപടിയുമായി ഇവാന്‍ക

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ഇന്ത്യൻ സന്ദര്ശനത്തിനെത്തിയപ്പോൾ താരമായത് മകൾ ഇവാന്‍കയാണ്. ഇവാന്‍കയും ഭര്‍ത്താവ് ജാറെദ് കഷ്നറും താ്ജമഹല്‍ സന്ദര്‍ശിച്ചിരുന്നു. ആ സമയത്ത് എടുത്ത തന്റെ ചിത്രങ്ങള്‍ ഫോട്ടോഷോപ്പ് ചെയ്ത് സാമൂഹിക മാധ്യമങ്ങളില്‍ വലിയ രീതിയിൽ തന്നെ പ്രചരിച്ചിരുന്നു.
എന്നാൽ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ഗായകന്‍ ദില്‍ജിത്തിന് മറുപടിയുമായി ഇവാന്‍ക ട്രംപ്തന്നെ മുന്നോട്ട് വന്നിരിക്കുകയാണ്. ഇവാന്‍കയെടുത്ത ചിത്രത്തില്‍ ഫോട്ടോഷോപ്പിലൂടെ ദില്‍ജിത്ത് കയറിപറ്റുകയായിരുന്നു. ട്വിറ്ററിലൂടെ പങ്കുവച്ച ഈ ചിത്രത്തിനാണ് ഇവാന്‍ക മറുപടിയുമായി എത്തിയത്.
'താജ്മഹലില്‍ കൊണ്ടുപോയില്ലെങ്കില്‍ എന്റെ ജീവനെടുക്കുമെന്ന അവസ്ഥയായി. ഒടുവില്‍ കൊണ്ടുപോയി. അല്ലാതെന്തു ചെയ്യാന്‍ ?' എന്നായിരുന്നു ചിത്രം പങ്കുവച്ച് ദില്‍ജിത്ത് കുറിച്ചത്. എന്നാല്‍ 'എന്നെ താജ്മഹലിലേക്ക് കൊണ്ടു പോയതിന് നന്ദി, ദില്‍ജിത്ത്. അത് ഒരിക്കലും മറക്കാനാകാത്ത ഒരു അനുഭവമായിരുന്നു' എന്ന മറുപടിയിലൂടെ ഇവാന്‍ക ദില്‍ജിത്തിനെയും സോഷ്യല്‍ ലോകത്തേയും ഞെട്ടിച്ചു കളഞ്ഞു.
'എന്റെ ദൈവമേ, നന്ദി ഇവാന്‍ക ട്രംപ്. ഇത് ഫോട്ടോഷോപ്പല്ല എന്ന് എല്ലാവരോടും വിശദീകരിക്കുകയായിരുന്നു ഞാന്‍. വീണ്ടും കാണാം'- എന്ന കുറിച്ച് ദില്‍ജിത്ത് തന്റെ സന്തോഷവും അദ്ഭുതവും രസകരമായി പങ്കുവച്ചു.
സമാനമായ ചില ഫോട്ടോഷോപ്പ് ചിത്രങ്ങള്‍ കൂടി ഇവാന്‍ക ട്വിറ്ററിലൂടെ പങ്കുവച്ചു. ഇന്ത്യക്കാരുടെ ഊഷ്മളതയെ അഭിനന്ദിക്കുന്നതായും ഒരുപാട് പുതിയ സുഹൃത്തുക്കളെ ലഭിച്ചതായും ഇവാന്‍ക ഈ ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചു.
https://www.facebook.com/Malayalivartha