Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മലേഷ്യന്‍ പ്രധാനമന്ത്രിയായി മുഹിയുദ്ദീന്‍ യാസീന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

02 MARCH 2020 02:27 PM IST
മലയാളി വാര്‍ത്ത

മലേഷ്യന്‍ പ്രധാനമന്ത്രിയായി മുഹിയുദ്ദീന്‍ യാസീന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മഹാതിര്‍ മുഹമ്മദ് രാജിവെച്ചതിനെ തുടര്‍ന്നാണ് ഇന്നലെ മുഹിയുദ്ദീന്‍ യാസീനെ പുതിയ പ്രധാനമന്ത്രിയായി രാജാവ് പ്രഖ്യാപിച്ചത്. മലേഷ്യയുടെ എട്ടാമത്തെ പ്രധാനമന്ത്രിയാണ് 72കാരനായ മുഹിയുദ്ദീന്‍ യാസീന്‍. ഇന്ന് രാവിലെയാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ക്വാലാലംപൂരിലെ കൊട്ടാരത്തില്‍ വച്ചായിരുന്നു സത്യപ്രതിജ്ഞ.അതേസമയം, പ്രധാനമന്ത്രിയാകാനുള്ള ഭൂരിപക്ഷം തനിക്കാണെന്നും താനത് പാര്‍ലമെന്റില്‍ തെളിയിക്കുമെന്നും രാജിവച്ച മഹാതിര്‍ മുഹമ്മദ് പറഞ്ഞു. തനിക്ക് 114 പേരുടെ പിന്തുണയുണ്ടെന്നും മഹാതിര്‍ പറഞ്ഞു.
പഴയ എതിരാളിയും മുന്നണിയിലെ രണ്ടാമനുമായ അന്‍വര്‍ ഇബ്രാഹിം പിന്‍ഗാമിയാകുന്നത് തടയാനാണ് മഹാതിര്‍ മുഹമ്മദ് ഏതാനും ദിവസം മുന്‍പ് രാജി പ്രഖ്യാപിച്ചത്. തുടര്‍ന്ന് ഇന്നലെയാണ് മുന്‍ ആഭ്യന്തര മന്ത്രിയായ മുഹിയുദ്ദീന്‍ യാസീനെ പ്രധാനമന്ത്രിയായി രാജാവ് പ്രഖ്യാപിച്ചത്. എംപിമാരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് രാജാവ് അന്തിമ തീരുമാനമെടുത്തത്. യാസീന്റെ സഖ്യത്തില്‍ കടുത്ത ഇസ്ലാമിക നിയമങ്ങള്‍ക്കായി വാദിക്കുന്ന സംഘടനകളും അംഗങ്ങളാണ്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല നട മിഥുന മാസ പൂജകൾക്കായി നാളെ തുറക്കും...  (8 minutes ago)

ഓവർസീസ് എൻ സി പി കുവൈറ്റ്- എൻ സി പി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു  (38 minutes ago)

സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി  (1 hour ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​.... സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും  (1 hour ago)

പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്  (1 hour ago)

സങ്കടക്കാഴ്ചയായി.... ബെെക്ക് ഡിവെെഡറിലിടിച്ചുണ്ടായ അപകടം... രണ്ട് മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  (1 hour ago)

മോദി ഫ്രാൻസിൽ.... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ച നീളുന്ന വിദേശ പര്യടനത്തിന് തുടക്കം.. .  (2 hours ago)

ദേവസ്വം മന്ത്രി കെ മുരളീധരന്‍ തിങ്കളാഴ്ച രാവിലെ ഗുരുവായൂരിലെത്തും...  (2 hours ago)

യാത്രകളിലും പ്രധാന രേഖകളിലും അതീവ ശ്രദ്ധ വേണം! കന്നി, മകരം, കുംഭം രാശിക്കാർക്ക് ജാഗ്രത!  (2 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും... നാലു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു....  (2 hours ago)

അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം  (2 hours ago)

ഫിഫ ലോകകപ്പ്.... കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ.... ലോകകപ്പ് ചരിത്രത്തിലാദ്യമായി ഖത്തർ പോയിൻ്റ് ടേബിളിൽ ഇടംനേടി...  (3 hours ago)

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (12 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (12 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (12 hours ago)

Malayali Vartha Recommends