അമേരിക്കയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി... പ്രതിരോധ നടപടികള്‍ ശക്തമാക്കി, വാഷിംഗ്ടണില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

അമേരിക്കയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി. വാഷിംഗണിലാണ് എല്ലാ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. കൊറോണ ബാധിച്ച് ആറ് പേര്‍ മരിച്ച സാഹചര്യത്തില്‍ അമേരിക്ക പ്രതിരോധ നടപടികള്‍ ശക്തമാക്കി. വാഷിംഗ്ടണില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.അമേരിക്കയില്‍ 22 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
പ്രതിരോധനടപടികള്‍ പുരോഗമിക്കുകയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. അമേരിക്ക, മെക്സികോ അതിര്‍ത്തികള്‍ അടയ്ക്കുന്നത് പരിഗണനയിലാണെന്നും ട്രംപ് അറിയിച്ചു.അതേസമയം,? 64 രാജ്യങ്ങളില്‍ ഇതിനോടകം കൊറോണ വ്യാപിച്ചു. മരണ സംഖ്യ മൂവായിരത്തിലെത്തി. 85,?000ത്തില്‍പ്പരം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
കൊറോണ ആഗോളതലത്തില്‍ പടരുന്ന സാഹചര്യത്തില്‍ മിക്ക രാജ്യങ്ങളും വിദേശയാത്ര വിലക്കിയിരിക്കുകയാണ്. വൈറസ് ബാധിത മേഖലകളിലേക്കുള്ള യാത്ര അനുവദിക്കില്ലെന്ന് മിക്ക രാജ്യങ്ങളും അറിയിച്ചു. ചൈനയ്ക്ക് പുറത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ച ഇറാനുമായുള്ള അതിര്‍ത്തി അയല്‍ രാജ്യങ്ങള്‍ അടച്ചു. യാത്ര നിരോധനവുണ്ട്. വിദേശ യാത്ര നടത്തരുതെന്ന് റഷ്യ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
https://www.facebook.com/Malayalivartha