ടാറ്റു കലാകാരനില്‍ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ട് മോഡല്‍, കണ്ണില്‍ ടാറ്റു ചെയ്ത ശേഷം കാഴ്ച ശക്തി നഷ്ടമായി!

പോളണ്ട് സ്വദേശിനിയായ അലക്സാഡ്ര സഡോവ്സ്‌ക എന്ന മോഡല്‍ പിയോട്ടര്‍ എന്ന ടാറ്റൂ കലാകാരനില്‍ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ട്
കോടതിയെ സമീപിച്ചിരിക്കയാണ്. കണ്ണില്‍ ടാറ്റു ചെയ്ത ശേഷം കാഴ്ച നഷ്ടമായതിനാണ് കേസ്. ഒരു പോളിഷ് ഗായകനോടുള്ള ആരാധനയെ തുടര്‍ന്നാണ് ഇവര്‍ കണ്ണില്‍ ടാറ്റു ചെയ്തത്.
കണ്ണിന്റെ വെള്ള നിറമുള്ള ഭാഗത്ത് ടാറ്റു ചെയ്യണമെന്നാണ് പിയോട്ടര്‍ എന്നയാളോട് അലക്സാഡ്ര ആവശ്യപ്പെട്ടത്. പിന്നീട് കണ്ണില്‍ അസാധാരണമായ വേദനയാണെന്ന് അറിയിച്ചപ്പോള്‍ വേദനസംഹാരികള്‍ കഴിക്കുവാന്‍ ഇയാള്‍ അലക്സാഡ്രയോട് ആവശ്യപ്പെട്ടു. ഇതിനു ശേഷമാണ് ഇവര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടത്.
കണ്ണിലെ കോശങ്ങളിലേക്ക് മഷി വ്യാപിച്ചതിനാല്‍ കാഴ്ച തിരികെ കിട്ടുവാന്‍ സാധിക്കില്ലെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന വിശദീകരണം. മൂന്ന് തവണ ഇവര്‍ ശസ്ത്രക്രിയക്ക് വിധേയയായിരുന്നു. ഇതേ തുടര്‍ന്നാണ് പിയോട്ടറില്‍ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ട് അലക്സാഡ്ര കോടതിയെ സമീപിച്ചത്.
https://www.facebook.com/Malayalivartha