അഫ്ഗാനിസ്ഥാന്‍ ഭീകരസംഘടനയായ താലിബാന്റെ തലവനെ ഫോണില്‍വിളിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

അഫ്ഗാനിസ്ഥാന്‍ ഭീകരസംഘടനയായ താലിബാന്റെ തലവനെ ഫോണില്‍വിളിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. താലിബാനും യുഎസും തമ്മിലുള്ള സമാധാന കരാര്‍ നിലവില്‍വന്നതിനു ശേഷമായിരുന്നു ട്രംപ് ഭീകരനേതാവിനെ ഫോണില്‍വിളിച്ച് സംസാരിച്ചത്.ട്രംപ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
വളരെ നല്ല സംഭാഷണമാണ് നടന്നതെന്ന് ട്രംപ് വാഷിംഗ്ടണില്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ താന്‍ സംസാരിച്ച താലിബാന്‍ നേതാവിന്റെ പേര് വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല. 35 മിനിറ്റ് നേരമാണ് ഇരുവരും സംസാരിച്ചത്. എന്നാല്‍ താലിബാന്‍ ഇതു സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവിട്ടു. അഫ്ഗാനില്‍നിന്ന് വിദേശ സേനയെ പിന്‍വലിക്കണമെന്ന് ട്രംപുമായുള്ള സംഭാഷണത്തില്‍ മുതിര്‍ന്ന നേതാവ് മുല്ല ബര്‍ദാര്‍ ആവശ്യപ്പെട്ടതായി താലിബാന്‍ അറിയിച്ചു. താലിബാനുമായുള്ള കരാര്‍ അുസരിച്ച് 14 മാസത്തിനുള്ളില്‍ യുഎസ് സേനയെ പൂര്‍ണമായും പിന്‍വലിക്കണമെന്നാണ്. താലിബാന്‍ കാബൂളുമായി ചര്‍ച്ചകള്‍ ആരംഭക്കണമെന്നും കരാറില്‍ വ്യവസ്ഥ ചെയ്യുന്നു.]
"
https://www.facebook.com/Malayalivartha