യുഎസിലെ ടെന്നിസിയില്‍ വീശിയടിച്ച ശക്തമായ ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 25 ആയി... നിരവധി കെട്ടിടങ്ങളും വൈദ്യുതി ലൈനുകളും തകര്‍ന്നു

യുഎസിലെ ടെന്നിസിയില്‍ വീശിയടിച്ച ശക്തമായ ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 25 ആയി. ചൊവാഴ്ച രാവിലെയാണ് ചുഴലിക്കാറ്റ് വീശിയത്. ചുഴലിക്കാറ്റില്‍ നിരവധി കെട്ടിടങ്ങളും വൈദ്യുതി ലൈനുകളും തകര്‍ന്നു. 'സൂപ്പര്‍ ചൊവ്വ' പ്രൈമറികള്‍ നടക്കാനിരിക്കെയാണ് ചുലഴിക്കാറ്റ് നാശം വിതച്ചത്. ചുഴലിക്കാറ്റിനെ തുടര്‍ന്നു വോട്ടിംഗ് സമയം നീട്ടി.
നാഷ്വില്ലലിലാണു ചുഴലി മാരകമായ നാശം വിതച്ചത്. കൗണ്ടികളായ പുറ്റണം, വില്‍സണ്‍ എന്നിവിടങ്ങളിലും ചുഴലി പരക്കെ നാശം വിതച്ചു. നാഷ്വില്ല ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് തകര്‍ന്ന കെട്ടിടങ്ങളില്‍ തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha