മാനസിക സംതൃപ്തിക്ക് വേണ്ടി സൂപ്പര്‍മാര്‍ക്കറ്റിലെത്തിയ സ്ത്രീയെ പിന്തുടര്‍ന്ന് ബീജം നിറച്ച സിറിഞ്ച് കുത്തിക്കയറ്റിയ മധ്യവയസ്ക്കൻ പിടിയിൽ

ബീജം നിറച്ച സിറിഞ്ചുമായി സൂപ്പര്‍മാര്‍ക്കറ്റിലെത്തി സ്ത്രീയെ പിന്തുടര്‍ന്ന് ആക്രമിച്ച് ശരീരത്തിൽ കുത്തികയറ്റിയ മദ്ധ്യവയസ്കനെ പൊലീസ് പിടികൂടി. തോമസ് ബൈറോണ്‍ സ്‌റ്റെമന്‍ എന്ന 51കാരനാണ് പിടിയിലായത്. അമേരിക്കയിലെ മേരിലാന്‍ഡിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റിലായിരന്നു സംഭവം. ഞൊടിയിടയ്ക്കുള്ളില്‍ ഇയാള്‍ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയും ചെയ്തു. സി.സി.ടി.വിദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
പ്രതിയുടെ കാറില്‍ നിന്നും വീട്ടില്‍നിന്നും നിരവധി സിറിഞ്ചുകള്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. നേരത്തേയും സമാനരീതിയില്‍ ഇയാള്‍ സ്ത്രീകളെ ആക്രമിച്ചിരുന്നു. എന്നാല്‍ അക്രമി ആരാണെന്ന് അറിയാത്തതിനാല്‍ പരാതി നല്‍കിയിരുന്നില്ല. മാനസിക സംതൃപ്തിക്കുവേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha