ഗാസാ മുനമ്പിലെ ബേക്കറിയിലുണ്ടായ അഗ്‌നിബാധയില്‍ ആറ് കുട്ടികള്‍ ഉള്‍പ്പെടെ ഒമ്പത് പലസ്തീന്‍കാര്‍ മരിച്ചു... അപകടത്തില്‍ 60 പേര്‍ക്ക് പരിക്ക്

ഗാസാ മുനമ്പിലെ ബേക്കറിയിലുണ്ടായ അഗ്‌നിബാധയില്‍ ആറ് കുട്ടികള്‍ ഉള്‍പ്പെടെ ഒമ്പത് പലസ്തീന്‍കാര്‍ മരിച്ചു. അപകടത്തില്‍ 60 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ 14 പേരുടെ നില ഗുരുതരമാണ്. സെന്ററല്‍ ഗാസയിലെ നൂസിയറാത് ക്യാമ്പിലെ ബേക്കറിയില്‍ വന്‍ സ്‌ഫോടനത്തിനു പിന്നാലെയാണ് തീ ആളിപ്പടര്‍ന്നത്. തീ സമീപത്തെ കടകളിലേക്കും ഫാക്ടറികളിലേക്കും പടര്‍ന്നു. നിരത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറുകളിലും തീ പിടിച്ചു.
ബേക്കറിയിലെ പാചകവാതക സിലണ്ടര്‍ ചോര്‍ന്നതിനെ തുടര്‍ന്നാണ് തീപിടിത്തമുണ്ടായത്. തീ പിടിത്തത്തില്‍ ബേക്കറിയിലെ നിരവധി ഗ്യാസ് സിലണ്ടറുകളും പൊട്ടിത്തെറിച്ചു. മൂന്നു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് അഗ്‌നിശമന സേനയ്ക്കു തീയണയ്ക്കാനായത്.
"
https://www.facebook.com/Malayalivartha