എലിബസത്ത് വാറൻ പിന്മാറി, ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർത്ഥിയാവാൻ അവസാന പോരാട്ടം ബൈഡനും സാന്റേഴ്സും തമ്മില്‍; ഇന്നലെ രാവിലെയാണ് വാറൻ തന്റെ അപ്രത്യക്ഷമായ പിന്മാറ്റം പ്രഖ്യാപിച്ചത്

ഡെമോക്രാറ്റ് നേതാവും മസാച്യുസെറ്റ്സിൽ നിന്നുള്ള സെനറ്ററുമായ എലിസബത്ത് വാറൻ അടുത്ത യു.എസ് പൊതു തെരഞ്ഞെടുപ്പിൽ ട്രംപിനെ നേരിടാനുള്ള മൽസരത്തിൽ നിന്ന് പിന്മാറി. അവസാനത്തെ വനിതാ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർത്ഥിയായിരുന്നു അവർ. ജോ ബൈഡനും ബേണി സാന്റേഴ്സുമാണ് അവസാനവട്ട പോരാട്ടത്തിൽ എത്തിനിൽക്കുന്നത്. ഇന്നലെ രാവിലെയാണ് വാറൻ തന്റെ അപ്രത്യക്ഷമായ പിന്മാറ്റം പ്രഖ്യാപിച്ചത്. എന്നാൽ സ്വന്തം തട്ടകമായ മൊസാച്യൂസെറ്റസിൽ നടന്ന പ്രൈമറിയിൽ അവർ ദയനീയമായി പരാജയപ്പെട്ടതാണ് പിന്മാറ്റത്തിന് കാരണമെന്നും വിലയിരുത്തപെടുന്നു.
ഒരു വശത്ത് സാണ്ടേഴ്സും മറ്റൊരുവശത്ത് ബൈഡനും ശക്തമായ മത്സരം കാഴ്ചവച്ചപ്പോൾ പിടിച്ചു നിൽക്കാൻ ആയില്ലെന്ന് വാറൻ പറഞ്ഞു. 'രണ്ടു വഴിയാണ് നമുക്ക് മുമ്പിലുള്ളതെന്ന് ഞാൻ നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു. ഒന്നുകിൽ ബേണി സാണ്ടേഴ്‌സ് മുന്നോട്ടു വയ്ക്കുന്ന പുരോഗമന പാത, അല്ലെങ്കിൽ ജോ ബൈഡൻ പിന്തുടരുന്ന ഒരു മിതമായ പാത. ഇത് രണ്ടുമല്ലാതെ മറ്റൊരു വഴിയുമില്ല. അത് ശെരിയല്ലെന്നു ഞാൻ കരുതി. എന്നാൽ എന്റെ അനുമാനമാണ് തെറ്റിയത്' മസാച്യുസെറ്റ്സിലെ കേംബ്രിഡ്ജിലുള്ള അവരുടെ വീട്ടിൽ വെച്ചു നടത്തിയ പത്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു വാറൻ.
സാണ്ടേഴ്‌സും ബൈഡനും പാർട്ടിയിലെ സർവ്വ ശക്തരായി തുടരുമ്പോൾതന്നെ എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോകുന്നതിൽ വാറൻ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. സാണ്ടേഴ്‌സിനെയും ബൈഡനേയും അവർ ശക്തമായി വിമർശിക്കാറുണ്ട്.
കഴിഞ്ഞ മാസം നെവാഡയിൽ നടന്ന ഒരു സംവാദത്തിനിടെ സ്വന്തം പാർട്ടിക്കാരനായ ശതകോടീശ്വരൻ മൈക്ക് ബ്ലൂംബർഗിന്റെ കാഴ്ചപ്പാടുകളെ അവർ രൂക്ഷമായി വിമർശിച്ചിരുന്നു. കോടികൾ മുടക്കി കാടടക്കി പ്രചാരണം നടത്തിയിട്ടും മുൻ ന്യൂയോർക്ക് മേയർകൂടിയായ ബ്ലൂംബർഗിനെ ജനങ്ങൾ പാടെ കയ്യൊഴിയുകയായിരുന്നു.
https://www.facebook.com/Malayalivartha























