അഫ്ഗാനിസ്താനില്‍ ഷിയാ നേതാവിന്റെ ചരമവാര്‍ഷികദിനാചരണത്തിനിടെ തോക്കുധാരി നടത്തിയ വെടിവെപ്പില്‍ 27 പേര്‍ കൊല്ലപ്പെട്ടു... 61 പേര്‍ക്ക് പരിക്ക്

അഫ്ഗാനിസ്താനില്‍ ഷിയാ നേതാവിന്റെ ചരമവാര്‍ഷികദിനാചരണത്തിനിടെ തോക്കുധാരി നടത്തിയ വെടിവെപ്പില്‍ 27 പേര്‍ കൊല്ലപ്പെട്ടു. 61 പേര്‍ക്ക് പരിക്കേറ്റു. ഷിയാ നേതാവ് അബ്ദുല്‍ അലി മസാരിയുടെ 25-ാം ചരമവാര്‍ഷികത്തില്‍ കാബൂളിനു സമീപമുള്ള ദഷ്‌തെ ബര്‍ച്ചി നഗരത്തില്‍നടന്ന പ്രാര്‍ഥനാച്ചടങ്ങിലാണ് ആക്രമണമുണ്ടായത്.
അഫ്ഗാന്‍ ചീഫ് എക്‌സിക്യുട്ടീവും പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അഷ്‌റഫ് ഗനിയുടെ പ്രധാന എതിരാളിയുമായിരുന്ന അബ്ദുള്ള അബ്ദുള്ളയടക്കമുള്ള പ്രമുഖ രാഷ്ട്രീയനേതാക്കള്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. 32 പേര്‍ കൊല്ലപ്പെട്ടതായി അനൗദ്യോഗിക വിവരങ്ങളുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.പണിപൂര്‍ത്തിയാകാത്ത കെട്ടിടത്തിനുള്ളില്‍ ഒളിച്ചിരിക്കുന്ന അക്രമിയെ പിടികൂടാന്‍ സൈന്യം ശ്രമിച്ചുവരികയാണെന്നും അഫ്ഗാന്‍ ആഭ്യന്തരമന്ത്രാലയ വക്താവ് നസ്രത്ത് റാഹിമി പറഞ്ഞു.ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. യു.എസും താലിബാനും സമാധാനക്കരാറില്‍ ഒപ്പുവെച്ച് ദിവസങ്ങള്‍ക്കകമാണ് സംഭവം ഉണ്ടായത്.
https://www.facebook.com/Malayalivartha























