അമേരിക്കയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ടു പേര്‍ മരിച്ചു....

കോവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് പേര്‍ മരിച്ചതായി ഫ്‌ലോറിഡയിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വിദേശയാത്ര നടത്തിയ 70 വയസ്സുകാരായ രണ്ട് പേരാണ് മരിച്ചത്. അങ്ങേയറ്റം ആരോഗ്യം മോശമായിരുന്ന സാന്റാ റോസാ കൗണ്ടി സ്വദേശിയും ഫോര്‍ട്ട് മെയേഴ്‌സ് സ്വദേശിയുമാണ് മരിച്ചത്.
അതേസമയം ഫ്‌ലോറിഡയില്‍ നിലവില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം നാലില്‍ നിന്ന് ഏഴായി വര്‍ധിച്ചു. ചൈനയിലേക്ക് പോയ അഞ്ച് ഫ്‌ലോറിഡക്കാരെ ക്വാറന്‍ൈറന്‍ ചെയ്തതായി അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha























