കൊറോണയെ എങ്ങനെ ചെറുക്കാം; വീഡിയോ പങ്കുവെച്ച് യുണിസെഫ്; തരംഗമായി വീഡിയോ

ലോകം മുഴുവൻ ഭീതിയോടെ ഉറ്റുനോക്കുന്ന മഹാമാരിയാണ് കൊറോണ വൈറസ്. ലോക വ്യാപകമായി പടർന്ന് പന്തലിക്കുന്ന കൊറോണ വൈറസിനെ എങ്ങനെ ചെറുക്കാം എന്ന ചർച്ചയിലാണ് ലോകം മുഴുവനും . രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്ക് പടർന്നു കൊണ്ടിരിക്കുന്ന കൊറോണയിൽ നിരവധി പേർ ഇതിനോടകം മരണപ്പെട്ടു . നൂറ് കണക്കിന് പേർ ഇപ്പോഴും വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
കൊറോണയെ നേരിടാൻ എന്തൊക്കെ മുൻകരുതലുകളാണ് എടുക്കേണ്ടത് എന്നതിനെ കുറിച്ച് ജനങ്ങളിൽ ബോധവത്കരണം നൽകാൻ ആരോഗ്യ വിദഗ്ദരും ആരോഗ്യ സംഘടനകളും കിണഞ്ഞു പരിശ്രമിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് യുണിസെഫ് ട്വിറ്ററിൽ പങ്കുവെച്ച ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്.
കൊറോണയെ ചെറുക്കാൻ ആദ്യം വേണ്ടത് വൃത്തിയാണ് എന്നത് കൊണ്ട് തന്നെ എങ്ങനെയൊക്കെ വൃത്തിയായി ഇരിക്കാം എന്നുള്ള ബോധവത്കരണമാണ് യുണിസെഫ് നൽകുന്നത്. വീഡിയോയിൽ കൈകഴുകുന്നത് എങ്ങനെ എന്ന് നൃത്തത്തിലൂടെ പറഞ്ഞു കൊടുക്കുകയാണ് ചെയ്യുന്നത്.
രസകരമായി വീഡിയോ എടുത്തിരിക്കുന്നതിനാൽ ആളുകൾക്ക് വളരെ വേഗത്തിൽ തന്നെ ഇത് മനസ്സിലാക്കിയെടുക്കാൻ സാധിക്കും. കൊറോണ പകരാതിരിക്കാൻ എങ്ങനെയാണ് കൈകളും മറ്റും വൃത്തിയാക്കുന്നത് എന്നതിന്റെ വീഡിയോയാണ് നിരവധി പേർ കമൻഡ് ചെയ്തിരിക്കുന്നത്.
https://www.facebook.com/Malayalivartha























