മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന ആസ്‌ട്രേലിയ - ഇന്ത്യ വനിത ടി20 ലോകകപ്പ് ഫൈനല്‍ മത്സരം കാണാനെത്തിയയാള്‍ക്ക് കോവിഡ് -19 ബാധ സ്ഥിരീകരിച്ചു

മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന ആസ്‌ട്രേലിയ - ഇന്ത്യ വനിത ടി20 ലോകകപ്പ് ഫൈനല്‍ മത്സരം കാണാനെത്തിയയാള്‍ക്ക് കോവിഡ് -19 ബാധ സ്ഥിരീകരിച്ചു. 86,174 പേരാണ് മത്സരം കാണാന്‍ ഗാലറിയിലുണ്ടായിരുന്നത്. ആസ്‌ട്രേലിയയില്‍ വ്യാഴാഴ്ച ആറ് പേര്‍ക്ക് കൂടിയാണ് കോവിഡ് 19 സ്ഥിരീകരിച്ചത്.
ഇതില്‍ ഉള്‍പ്പെട്ട ആളാണ് ഫൈനല്‍ മത്സരം കാണാനുണ്ടായിരുന്നത്. ഇദ്ദേഹം സ്‌റ്റേഡിയത്തിന്റെ ലെവല്‍ രണ്ടില്‍ എം.സി.സി മെമ്പേഴ്‌സ് ഏരിയയിലായിരുന്നു ഇരുന്നിരുന്നത്. ആസ്‌ട്രേലിയയില്‍ ഇതുവരെ 139 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മൂന്നുപേര്‍ മരിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha