കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫും, വര്‍ക്കിംഗ് പ്രസിഡന്റ് പി.സി വിഷ്ണുനാഥും ഇന്ന് ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ദേശീയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും....

കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫും, വര്‍ക്കിംഗ് പ്രസിഡന്റ് പി.സി വിഷ്ണുനാഥും ഇന്ന് ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ദേശീയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.
കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, എ.ഐ.സി.സി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി എന്നിവരുമായി കെ.പി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്യും.
തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പായി അത്യാവശ്യം വേണ്ട പുനഃസംഘടന നടത്തണമെന്ന വികാരം കെ.പി.സി.സി നേതാക്കള്‍ മുന്നോട്ടു വയ്ക്കുകയും ചെയ്യും. സമ്പൂര്‍ണ്ണ അഴിച്ചുപണിക്കുള്ള സമയമില്ല. മൊത്തത്തില്‍ മാറ്റിമറിക്കലുകള്‍ ഇപ്പോഴത്തെ സംഘടനാ കെട്ടുറപ്പിനെ ബാധിച്ചേക്കുമെന്ന അഭിപ്രായവും മുതിര്‍ന്ന നേതാക്കള്‍ക്കുണ്ട്.
മോശം പ്രവര്‍ത്തനം നടത്തുന്നവരെ മാറ്റി സജീവമായി സംഘടനാ പ്രവര്‍ത്തനത്തിലുള്ളവരെ പകരം കൊണ്ടുവരുന്നതിനാവും ശ്രമം.കൂടിക്കാഴ്ചയ്ക്ക് ശേഷം ഇന്നു രാത്രി തന്നെ ഇരുനേതാക്കളും കേരളത്തിലേക്ക് മടങ്ങും.നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ യു.ഡി. എഫ് യോഗം 10 ന് കൊച്ചിയില്‍ ചേരും.
"
https://www.facebook.com/Malayalivartha