സ്പെയിന് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിന്റെ ഭാര്യ ബെഗോണ ഗോമസിന് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു... പ്രധാനമന്ത്രിയും ഭാര്യയും മാഡ്രിഡിലെ ഔദ്യോഗിക വസതിയില്‍ പ്രത്യേക നിരീക്ഷണത്തില്‍
സ്പെയിന് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിന്റെ ഭാര്യ ബെഗോണ ഗോമസിന് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. പ്രധാനമന്ത്രിയും ഭാര്യയും മാഡ്രിഡിലെ ഔദ്യോഗിക വസതിയില്‍ പ്രത്യേക നിരീക്ഷണത്തിലാണ്. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സാഞ്ചസിന്റെ കാബിനറ്റിലെ രണ്ട് മന്ത്രിമാര്‍ക്ക് നേരത്തെ കോവിഡ് ബാധിച്ചിരുന്നു.6300 പേര്‍ക്കാണ് സ്പെയിനില്‍ കൊറോണ സ്ഥിരീകരിച്ചത്.
വെള്ളിയാഴ്ച മാത്രം 1800 പേര്‍ക്ക് വൈറസ് ബാധിച്ചു. മരിച്ചവരുടെ എണ്ണം 191 ആയിട്ടുണ്ട്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്ന രാജ്യത്ത് ജനങ്ങള്‍ക്ക് വീടു വിട്ടിറങ്ങാന്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha