വീട്ടമ്മയ്ക്ക് അന്തിയുറങ്ങാന്‍ കൂട്ട് കൗമാരക്കാര്‍... കയ്യോടെ പൊക്കി ഭര്‍ത്താവ്
ബാത്ത്ടബ്ബില്‍ കുട്ടി കാമുകനൊപ്പം കുളിക്കുകയായിരുന്ന ഭാര്യയെ കയ്യോടെ പിടികൂടി ഭര്‍ത്താവ്. പിന്നീടാണ് കൗമാര പ്രായത്തില്‍ തന്നെയുള്ള നിരവധി കാമുകന്മാര് തനിക്കുണ്ടെന്ന ഭാര്യയുടെ വെളിപ്പെടുത്തല്‍. അമേരിക്കയിലെ ഐഡഹോയിലെ സോഡാ സ്പ്രിംഗ്സില്‍ 201617 കാലഘട്ടത്തിലാണ് സംഭവം നടക്കുന്നത്.അമാന്‍ഡ കാതറിന് സ്റ്റീല്‍ ഏന്ന് പേരുള്ള 34കാരിയായ തന്റെ ഭാര്യ താന്‍ കുടുംബത്തോടൊപ്പം താമസിക്കുന്ന വീട്ടിലെ ബാത്ത്ടബില്‍ കാമുകനൊപ്പം സ്നാനം നടത്തുന്നത് ഇവരുടെ ഭര്‍ത്താവ് കണ്ടെത്തിയതോടെയാണ് കാതറിന്റെ കള്ളക്കളികള്‍ പുറത്താകുന്നത്. തുടര്‍ന്ന് ഭര്‍ത്താവ് കാതറിനെ ചോദ്യം ചെയ്തപ്പോഴാണ് താന്‍ നിരവധി കൗമാരപ്രായക്കാരുമായി അന്തിയുറങ്ങിയ വിവരം ഇവര്‍ ഭര്‍ത്താവിനോട് സമ്മതിച്ചത്.അതുവരെ തന്റെ ഭാര്യയോട് ക്ഷമിക്കാന്‍ തയ്യാറായിരുന്ന ഭര്‍ത്താവ് ഇതുകൂടി കേട്ടതോടെ വിവാഹമോചനത്തിനുള്ള ശ്രമം ആരംഭിക്കുകയായിരുന്നു. കാതറിന് താനുമായും തന്റെ ചില സുഹൃത്തുക്കളുമായും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്ന് ഇവരുടെ 'ഇര'കളില്‍ ഒരാളായ കൗമാരക്കാരന് ഐഡഹോ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.എന്നാല്‍ താന്‍ കുറ്റമൊന്നും ചെയ്തില്ലെന്ന നിലപാടിലാണ് കാതറിന് ഇപ്പോഴും.ഐഡഹോയില്‍ 16, 17 വയസുള്ള കൗമാരക്കാരുടെയൊപ്പം അവരുമായി അഞ്ച് വയസോ അതില്‍ കൂടുതലോ പ്രായമുള്ളവര്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റകരമാണ്. ജൂണ്‍ 10നാണ് ഐഡഹോയിലെ കോടതി ഈ കേസില്‍ വിധി പറയുക. ശിക്ഷിക്കപ്പെട്ടാല്‍ ജീവപര്യന്തം തടവാണ് കാതറിന് ലഭിക്കുക.
https://www.facebook.com/Malayalivartha